Advertisment

ആലപ്പുഴക്കാരോടും കേരളത്തിലെ പ്രവർത്തകരോടും കടപ്പാട്, രാജസ്ഥാന് നന്ദി - സ്നേഹം അറിയിച്ച് വേണുഗോപാൽ രാജ്യസഭയിലെത്തി 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി : ആലപ്പുഴക്കാരോടും കേരളത്തിലെ പാർട്ടി പ്രവർത്തകരോടും കടപ്പാട് രേഖപ്പെടുത്തിയും രാജസ്ഥാനിലെ സാമാജികർക്ക് നന്ദി അറിയിച്ചും രാജ്യസഭംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യം ജനങ്ങളുമായി പങ്കു വച്ച് കെ സി വേണുഗോപാൽ.

പാർലമെന്റിൽ ഉപരാഷ്ട്രപതിക്കു മുമ്പിലാണ് എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭാംഗമായി ചുമതലയേറ്റത്.

നിലവിൽ ചടുലമായ രാഷ്ട്രീയ നീക്കങ്ങൾ കൊണ്ട് ശ്രദ്ധേയമായ രാജസ്ഥാനിൽ നിന്നാണ് വേണുഗോപാലിനെ കോൺഗ്രസ് ഹൈക്കമാൻഡ് രാജ്യസഭയിലേയ്ക്ക് എത്തിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ വേണുഗോപാലിന്റെ പ്രസക്തി അരക്കിട്ടുറപ്പിക്കുന്നതാണ് ഹൈക്കമാൻഡ് നീക്കം.

അടുത്ത കാലത്ത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന വിധം വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയുടനേതൃത്വത്തിൽ നടന്ന രാഷ്ട്രീയ നീക്കങ്ങളിൽ കോൺഗ്രസ് പക്ഷത്തുനിന്ന് പ്രതിരോധം തീർക്കുന്നതിൽ വേണുഗോപാലിന്റെ പങ്ക് വലുതായിരുന്നു.

അതിനുള്ള പ്രത്യുപകാരം കൂടിയാണ് അതികായന്മാരായ കെ കരുണാകരനും എകെ ആന്റണിക്കും പോലും ലഭിക്കാത്ത വിധമുള്ള അവസരങ്ങൾ നൽകി ദേശീയ രാഷ്ട്രീയത്തിൽ വേണുഗോപാലിനെ ഹൈക്കമാൻഡ് അംഗീകരിക്കുന്നത്.

ആലപ്പുഴയിൽ നിന്നും 3 തവണ നിയമസഭാംഗവും 2 തവണ ലോക്‌സഭാംഗവുമായിരുന്നു.  രാജ്യസഭയിൽ ഇതാദ്യമാണ് .

kc venugopal
Advertisment