Advertisment

തിരുവനന്തപുരത്തെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തെച്ചൊല്ലി തര്‍ക്കം; സ്റ്റേഡിയം ഉടമകള്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ മത്സരം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കെസിഎ

New Update

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തെച്ചൊല്ലി തര്‍ക്കം. കെസിഎയും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയും ഉടമകളും തമ്മിലാണ് തര്‍ക്കം. പരസ്യ ടിക്കറ്റ് വരുമാനത്തെ ചൊല്ലിയാണ് തര്‍ക്കം.

Advertisment

publive-image

സ്റ്റേഡിയം ഉടമകള്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ മത്സരം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കെസിഎ അറിയിച്ചു. കെസിഎയുടെ അടിയന്തര ജനറല്‍ ബോഡി യോഗത്തിന്റേതാണ് തീരുമാനം.

മത്സരം നടന്നില്ലെങ്കില്‍ നാലര കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കെസിഎ അറിയിച്ചു. മത്സരം നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും കെസിഎ വ്യക്തമാക്കി.

Advertisment