Advertisment

കുവൈറ്റിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 18മില്യന്‍ കെഡിയുടെ കരാര്‍ ഒപ്പിട്ടു

New Update

കുവൈറ്റ് : കുവൈറ്റിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 18മില്യന്‍ കെഡിയുടെ കരാര്‍ ഒപ്പിട്ടു .  വ്യാഴാഴ്ച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസ്സൈന്‍ അല്‍ റൂമിയാണ് 18.079 മില്യന്‍ കെഡിയുടെ മൂന്നുകരാറുകള്‍ ഒപ്പിട്ടത്. അല്‍ അഹ്മദി , ഹവല്ലി , അല്‍ അസ്സിമ ഗവര്‍ണറേറ്ററുകളിലെ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് കരാറുകള്‍ ഒപ്പിട്ടത്.

Advertisment

publive-image

ആദ്യ കരാറില്‍ അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ അല്‍ ഇഖാലിയ , അല്‍ ദഹാര്‍ , അല്‍ മംഗഫ്, അല്‍ സബാഹിയ എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനായി 7.629 മില്യന്‍ കെഡിയുടെ കരാറാണ് ഒപ്പിട്ടത്.

രണ്ടാമത്തെ കരാറില്‍ ഹവല്ലി ഗവര്‍ണറേറ്റിലെ ഹത്തീന്‍ , അല്‍ സുഹാദ റോഡുകളുടെ നവീകരണത്തിനായി 5.368 മില്യന്‍ കെഡിയുടെ കരാറാണ് ഒപ്പിട്ടത്.

കാപിറ്റല്‍ ഗവര്‍ണറേറ്റിലെ അല്‍ ദൈയ, അല്‍ ഖാലിദിയ പ്രദേശങ്ങളിലെ റോഡുകള്‍ക്കായി 5.082 മില്യന്‍ കെഡിയുടെ കരാറാണ് മൂന്നാമതായി ഒപ്പിട്ടത്.

kuwait kuwait latest
Advertisment