Advertisment

ആത്മീയ വെളിച്ചം പകര്‍ന്ന് കെ.ഡി.എം.എഫ് ലീഡേര്‍സ് മീറ്റ്.

author-image
admin
New Update

റിയാദ്: കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന്‍ ഇബാദ് വിംഗ് നടത്തിയ ലീഡേര്‍സ് മീറ്റ് പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി മാറി. രാത്രി 8 മണി മുതല്‍ ആരംഭിച്ച് പുലര്‍ച്ചെ 5 മണിയോടെ അവസാനിച്ച് പരിപാടി വൈവിധ്യമാര്‍ന്ന് പരിപാടികള്‍ കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.

Advertisment

publive-image

എസ് കെ ഐ സി നാഷൽ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ ഫൈസി ഉദ്ഘ ട നം ചെയ്യുന്നു.

മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് അബ്ദുറഹ്മാന്‍ ഹുദവി, ഫസലുറഹിമാൻ പതിമംഗലം, ശരീഫ് മുടൂർ, സൈനുൽആബിദ് മച്ചക്കുളം, സമീജ് കൂടത്താൾ, അബ്ബാസ് പരപ്പൻ പോയിൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഗുരുമുഖത്ത് നിന്ന് എന്ന പരിപാടിയില്‍ പ്രമുഖ പ്രഭാഷകന്‍ അബൂട്ടി മാസ്റ്റര്‍ ശിവപുരം വിഷയം അവതരിപ്പിച്ച് സംസാരിച്ചു.

എ.സ്.കെ.ഐ.സി നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മൂസക്കുട്ടി നെല്ലിക്കാപറമ്പ് അദ്ധ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഒളവൂർ, എൻ സി മുഹമ്മദ്,റസാഖ് വളക്കൈ, അബ്ദുസമദ് പെരുമുഖം,ഹബീബുള്ള പട്ടാമ്പി,ശിഫ് നാസ് തൃശൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സംഘടനാ ചലനങ്ങളെ കൂടതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മോഡല്‍ പാര്‍ലമെന്റിന് സുഹൈല്‍ അമ്പലക്കണ്ടി ജാഫര്‍ പുത്തൂര്‍മടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സര്‍ഗ്ഗവേദി കണ്‍വീനര്‍ ഫായിസ് മങ്ങാടിന്റെ നേതൃത്വത്തില്‍ നടന്ന എനര്‍ജൈസിംഗ് സെഷന്‍ പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജ്ജവും ഉന്മേഷവും പകര്‍ന്നു. തുടര്‍ന്ന് നടന്ന പര്‍ണ്ണശാല, റബ്ബിന്റെ മുമ്പില്‍ എന്നീ പരിപാടികള്‍ക്ക് മുസ്തഫ ബാഖവി പെരുമുഖം ശാഫി ഹുദവി ഓമശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവാസത്തിന്റെ വിരസതയില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ക്ക് ആത്മസായൂജ്യം പകര്‍ന്ന പരിപാടി സുബ്ഹി നിസ്‌കാരത്തോടെ അവസാനിച്ചു.

ലീഡേര്‍സ് മീറ്റ് നിശാ ക്യാമ്പിന്റെ വിവിധ സെഷനുകൾക്ക് ബഷീർ താമരശ്ശേരി, അബ്ദുസ്സലാം കളരാന്തിരി ശംസുദീൻ ജീപ്പാസ്, അബ്ദുൽ ഗഫൂർ എസറ്റേറ്റ് മുക്ക്, ജുനൈദ് മാവൂർ,ശബീർ ചക്കാലക്കൽ, അബ്ദുൽ കരീം പയോണ, ശഹീൽ കല്ലോട്, സഫറുള്ള കൊയിലാണ്ടി തുടങ്ങിയവർ നയന്ത്രിച്ചു.കെ.ഡി.എം.എഫ് ജനറല്‍ സെക്രട്ടറി ശമീര്‍ പുത്തൂര്‍ സ്വാഗതവും ഇബാദ് വിംഗ് ഓർഗ്ഗനൈസർ മുഹമ്മദ് കായണ്ണ നന്ദിയും പറഞ്ഞു.

 

Advertisment