Advertisment

കെ.ഇ.എ അബ്ബാസിയ ഉത്സവ്​ ആഗസ്റ്റ് 23ന്​

New Update

അബ്ബാസിയ: കാസർകോട്​ എക്​സ്​​പാട്രിയറ്റ്​സ്​ അസോസിയേഷൻ കുവൈത്ത്​ അബ്ബാസിയ ഏരിയ കമ്മിറ്റി ‘അബ്ബാസിയ ഉത്സവ്​’ സംഘടിപ്പിക്കുന്നു. ആഗസ്​റ്റ്​ 23 വ്യാഴാഴ്​ച രാവിലെ ഒമ്പതുമണി മുതൽ അബ്ബാസിയ പ്രവാസി ഒാഡിറ്റോറിയത്തിലാണ്​ പരിപാടി.

Advertisment

publive-image

അപ്​സര ട്രോഫി കാരംസ്​ മത്സരം, തിരുവതിരകളി, ഒപ്പന, കോൽക്കളി, ഭരതനാട്യം തുടങ്ങിയ കലാപരിപാടികൾ, ഗാനമേള എന്നിവയുണ്ടാവും. പരിപാടിയുടെ ഫ്ലയർ കേന്ദ്ര പ്രസിഡൻറ്​ സത്താർ കുന്നിൽ പ്രകാശനം ചെയ്​തു.

അബ്ബാസിയ ഏരിയ ഭാരവാഹികളായ പ്രസിഡൻറ്​ സദൻ നീലേശ്വരം, ജനറൽ സെക്രട്ടറി പ്രശാന്ത്​ നെല്ലിക്കാട്ട്​, ട്രഷറർ പി.വി. ബാബു, പ്രോഗ്രാം കൺവീനർ ശ്രീനിവാസൻ, വൈസ്​ പ്രസിഡൻറ്​ വിനോദ്​കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

kuwait
Advertisment