Advertisment

രക്ത ദാനം മഹാ ദാനം, രക്തദാന ക്യാമ്പ് നാളെ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് : ലോക മെമ്പാടുമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് രക്ത ദാനം. ഒരു ജീവൻ നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രക്രിയയും ഒരു ചികത്സാ രീതിയുമാണ് രക്ത ദാനം. വിവിധങ്ങളായ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും ദാതാവിന്റെ ആരോഗ്യപരമായ യോഗ്യതയും അനുകൂല പ്രതികൂല ഫലങ്ങൾ എല്ലാം കണക്കിലെടുത്തു കൊണ്ടും ചെയ്യുന്ന ഒരു സൽകർമ്മം കൂടിയാണ് .

Advertisment

publive-image

ഒരാൾ സ്വന്തം സമ്മതത്തോടെ സഹ ജീവികൾക്ക് വേണ്ടി രക്ത ദാനം നൽകുകയാണ് സന്നദ്ധ രക്ത ദാനം ( voluntary blood donation). കൊവിഡ് 19 എന്ന പകർച്ച വ്യാധി കാലമാണ്, അതു കൊണ്ട് തന്നെ പലരും രക്ത ദാനം നല്കാൻ മടിച്ചു നില്കുന്ന ഈ നാളുകളിൽ കെഇഎ ഫഹാഹീൽ ഏരിയയും ബിഡികെ കുവൈത്ത് ചാപ്റ്ററും ഇത്തരം ഒരു മാനുഷിക മൂല്യങ്ങൾ നിറഞ്ഞ സൽ പ്രവർത്തിക്കു മുന്നിട്ടിറങ്ങിയത് സ്വന്തം നാട്ടിലെ പ്രയാസങ്ങൾ മനസ്സിൽ ഒതുക്കി കൊണ്ട് അന്നം തരുന്ന നാടിനോടുള്ള കടപ്പാടാണ്.

വേദനകൾക്കിടയിലൂടെ ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനം കടന്നു പോകുമ്പോൾ നമുക്ക് നമ്മളാൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സൽകർമ്മത്തിൽ സ്വമനസ്സാലെ കടന്നു വരുന്ന എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

നാളെ ആഗസ്റ്റ് 13 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെയാണ് കാസർഗോഡ് അസോസിയേഷൻ ഫഹാഹീൽ ഏരിയയും, ബിഡികെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി കുവൈത്ത് സെട്രൽബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ കുവൈത്തിലെ അദാൻ ആശുപത്രിക്കടുത്ത് പുതുതായി ആരംഭിച്ച ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് നടക്കുന്നത്.

വൈകുന്നേരം 5 മണിക്ക് കെഇഎയുടെ സെട്രൽ കമ്മിറ്റി പ്രസിഡൻ്റ് സത്താർ കുന്നിൽ രക്തദാന ക്യാമ്പ് ഉത്ഘാടനം ചെയ്യും. സഹകരിക്കാൻ താല്പര്യമുള്ളവർ രഘുപാൽ ബിഡികെ 69997588, നളിനാക്ഷൻ കെഇഎ 96602365 എന്ന നമ്പറുകളിൽ ബന്ധപ്പെടുക

blood donation kea kuwait
Advertisment