Advertisment

സിനിമകളില്‍ ലഹരി കണ്ടെത്തിയ അക്ഷയ് അമ്മയെ കൊലപ്പെടുത്തിയത് സിനിമാ സ്‌റ്റൈലില്‍ ;കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീര്‍ക്കാന്‍ : കുവൈറ്റിലെ പ്രവാസി മലയാളിയുടെ ഭാര്യയുടെ മരണം കൊലപാതകം , മകന്‍ അറസ്റ്റില്‍

New Update

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി. പേരൂര്‍ക്കടയിലെ എല്‍ഐസി ഏജന്റായ ദീപയാണ് കൊല്ലപ്പെട്ടത് . നേരത്തെ മകന്‍ അക്ഷയിനെ പൊലീസ് കസ്റ്റഡയില്‍ എടുത്തിരുന്നു. അമ്പലമുക്ക് സാന്ത്വന ആശുപത്രിക്ക് സമീപം മണ്ണടി ലെയ്ന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ദ്വാരക വീട്ടില്‍ അശോകന്റെ ഭാര്യ ദീപയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

Advertisment

വിദേശത്തായിരുന്ന അശോകനും മകളും മരുമകനും സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ദീപ എല്‍ഐസി ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. അമ്മയും മകനും മാത്രമായിരുന്നു ഇവിടെ താമസം. സംഭവദിവസം അമ്മയുമായി അക്ഷയ് വഴക്കിട്ടിരുന്നു. തനിക്കു കയ്യബദ്ധം പറ്റിയെന്ന തരത്തിലുള്ള സന്ദേശം അന്നുതന്നെ അക്ഷയ് സഹോദരിക്ക് അയച്ചതായി പൊലീസിനു വിവരം കിട്ടിയിരുന്നു.

publive-image

സിനിമകളിൽ ലഹരി കണ്ടെത്തിയ അക്ഷയ് അശോക് അമ്മയെ കൊലപ്പെടുത്തിയത് സിനിമാ സ്റ്റൈലിലാണ്. ഇംഗ്ലീഷ് ക്രൈംത്രില്ലറുകൾ കണ്ട് നടന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നും കരുതി. അമ്മയുടെ അവിഹിത കഥ ചർച്ചയാക്കി ഒളിച്ചോട്ടത്തിൽ കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം. തിരുവനന്തപുരത്ത് സെന്റ് തോമസ് എഞ്ചിനിയറിങ് കോളേജിലായിരുന്നു അക്ഷയുടെ പഠനം. കോളേജിൽ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. അതിന് പേര് ചാത്തനും. ഈ ഗ്രൂപ്പിന്റെ നേതാവായിരുന്നു അക്ഷയ്.

പഠന കാലത്ത് ലഹരിക്ക് അടിമപ്പെട്ടതോടെ പരീക്ഷകളിൽ തോറ്റു. കുവൈറ്റിലുള്ള അച്ഛൻ അയച്ചു കൊടുക്കുന്ന തുക കൊണ്ട് കാര്യങ്ങൾ നടത്താതെയായി. അപ്പോഴാണ് പുതിയ തന്ത്രവുമായി അമ്മയ്ക്ക് മുമ്പിലെത്തിയത്. എന്നും വഴക്കു കൂടുന്ന അമ്മയോട് പണം ചോദിച്ചു. ട്യൂഷന് പോകാനെന്ന ന്യായമാണ് പറഞ്ഞത്. എന്നാൽ മയക്കുമരുന്ന് വാങ്ങാനെന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെ നൽകിയില്ല. ഇതോടെ ആക്ഷൻ ഹീറോ ബിജു മോഡലിൽ പിന്നിൽ നിന്ന് അടിയെത്തി. താഴെ വീണ അമ്മയെ ബെഡ് ഷീറ്റ് കൊണ്ട് കഴുത്തു ഞെരിച്ച് കൊന്നു. സിനിമകൾ കണ്ട അവേശത്തിൽ എല്ലാം നിശ്ചയിച്ചുറപ്പിച്ചതു പോലെയായിരുന്നു പെരുമാറ്റം. ഈ സമയം മയക്കുമരുന്നും അക്ഷയ് ഉപയോഗിച്ചിരുന്നു.

മണ്ണെണ്ണ ഉപയോഗിച്ചാണ് ദീപയുടെ മൃതദേഹം കത്തിച്ചതെന്നും പ്രദേശത്തെ പമ്പുകളിലൊന്നും പെട്രോൾ വാങ്ങാനോ മറ്റോ അക്ഷയ് പോയതായി വിവരമില്ലെന്നും പേരൂർക്കട സി.ഐ കെ.സ്റ്റുവർട്ട് കീലർ പറഞ്ഞു. അഞ്ചടി പത്തിഞ്ച് ഉയരമുള്ള അക്ഷയിന് 5അടി മൂന്നിഞ്ച് ഉയരമുള്ള അമ്മയെ പിന്നിൽ നിന്ന് എളുപ്പത്തിൽ തള്ളിയിടാനായി. തല ഒന്നാകെ മൂടിക്കെട്ടിയതിനാൽ ദീപയുടെ നിലവിളി പുറത്തുകേട്ടില്ല. സമീപവാസികളുമായി അടുപ്പത്തിലല്ലായിരുന്നു അമ്മ. ഇവരുടെ വീടിന്റെ മതിലിനോട് ചേർന്ന് നാല് വീടുകളുണ്ട്. മതിലിനടുത്തായി മൃതദേഹം കത്തിച്ചിട്ടും ആരും അറിഞ്ഞില്ലെന്ന മൊഴികളിൽ സംശയമുണ്ട്. രാത്രിയിൽ പതിവായി ചവർ കത്തിക്കാറുള്ളതിനാൽ തീ കണ്ടാലും ശ്രദ്ധിക്കുമായിരുന്നില്ല എന്നാണ് അയൽക്കാരുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

ഒന്നും അറിയാത്ത പോലെ അമ്മയെ കാണാനില്ലെന്ന് അക്ഷയ് സഹോദരിയേയും ബന്ധുക്കളേയും അറിയിച്ചു. എല്ലാം മയക്കുമരുന്നിന്റെ കുറ്റബോധത്തിൽ. അമ്മയെ രാവിലേയും കണ്ടില്ലെങ്കിൽ പൊലീസിൽ പരാതി കൊടുക്കാൻ ബന്ധുക്കൾ തയ്യാറെടുക്കുന്നതായി അക്ഷയ് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് ബന്ധുക്കളെ അറിയിച്ചത്. പൊലീസ് പിടിച്ചപ്പോൾ കുറ്റ ബോധമില്ലാതെ മൊഴി നൽകി. പക്ഷേ മൊഴികളിലെ വൈരുദ്ധ്യം വിനയാവുകയും ചെയ്തു.എഞ്ചിനിയറിങ് കോളേജിൽ സകലകലാ വല്ലഭനായിരുന്നു അക്ഷയ്. ഇവിടെ ചാത്തൻ എന്നൊരു കൂട്ടായ്മ ഉണ്ടായിരുന്നു. ഗ്രൂപ്പിൽ അംഗമായിരുന്നു. അതുകൊണ്ട് തന്നെ കൊലയ്ക്ക് പിന്നിൽ ചെകുത്താൻ സേവക്കാരുടെ ഇടപെടലുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

അമ്മയെ കൊന്ന് മൃതദേഹം കത്തിച്ചു കളയാൻ ഒറ്റയ്ക്ക് അക്ഷയിന് കഴിയുമോ എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ പ്രതി കുറ്റം ഏറ്റെടുത്തു. അതുകൊണ്ട് തന്നെ തുടരന്വേഷണ സാധ്യത തീരുകയാണ്. സംഭവത്തിൽ ദൃക്‌സാക്ഷികളില്ലാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് സാഹചര്യ തെളിവും പ്രതിയുടെ മൊഴിയും വിശ്വാസത്തിലെടുക്കുക മാത്രമേ പൊലീസിന് കഴിയൂ. ശാസ്ത്രീയ തെളിവുകളും ഉറപ്പു വരുത്തണം.

അല്ലാത്ത പക്ഷം പ്രതിയുടെ മൊഴി മാത്രം എടുത്ത് കുറ്റപത്രം തയ്യാറാക്കിയാൽ അത് വിചാരണ ഘട്ടത്തിൽ പ്രതിക്ക് അനുകൂല ഘടകമാകും. അതിനാൽ പ്രതി കുറ്റം ഏറ്റു പറയുമ്പോഴും ഈ കേസ് കേരളാ പൊലീസിന് വലിയ തലവേദനയാകും. കേഡൽ ജിൻസൺ രാജയുടെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലയിലേക്ക് പദ്ധതി തയ്യാറാക്കാൻ അക്ഷയിനെ സ്വാധീനിച്ചതെന്നാണ് പ്രാഥമിക നിഗമനം.

murder deepa murder
Advertisment