Advertisment

ഡൽഹിയിൽ എന്താണ് നടക്കുന്നത് ? കേന്ദ്രഭരണ പ്രദേശം എന്നാല്‍ ഇങ്ങനെയോ ?

New Update

publive-image

Advertisment

ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ, ലെഫ്റ്റ നന്റ് ഗവർണർക്കും കേന്ദ്രസർക്കാരിനു മെതിരെ സമ രത്തിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ നാലുമന്ത്രിമാർ ഡൽഹി രാജ്ഭവനി ലെ ഗസ്റ്റ്റൂമിൽ കഴിയാൻ തുടങ്ങിയിട്ട് ഇന്ന് 7 -മത് ദിവസമാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രി ഗോപാൽ റായ് യും ധർണ്ണയിലും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്ര ജയിനും നിരാഹാര സത്യാഗ്രഹത്തിലുമാണ്.

മൂന്ന് ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. (1) പണിമുടക്ക് നടത്തുന്ന IAS കാരുടെ സമരം അവസാനിപ്പിക്കുക.(2) ജോലിക്കു തടസ്സമുണ്ടാക്കുന്ന IAS കാർക്കെതിരെ ശിക്ഷണനടപടികൾ കൈക്കൊള്ളുക.(3) ഡോർ ടു ഡോർ റേഷൻ വിതരണം നടത്താനുള്ള അനുമതി നൽകുക.

publive-image

ഈ പ്രശ്നത്തെപ്പറ്റികൂടുതൽ മനസ്സിലാക്കും മുൻപ് ചില വസ്തുതകൾ നാമറിയേണ്ടതുണ്ട്. അതായത് ഡൽഹി ഒരു കേന്ദ്രഭരണപ്രദേശമാണ്. അവിടെ ഭരണത്തലവൻ ലഫ്റ്റനന്റ് ഗവർണറാണ്. അധികാ രികളെ നിയമിക്കാനും സ്ഥലം മാറ്റാനും നടപടിയെ ടുക്കാനുമുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാണ്. പോലീസിന്റെ അധികാരം പൂർണ്ണമായും കേന്ദ്രസർ ക്കാരിലും നിക്ഷിപ്തമാണ്.

ഡൽഹി സർക്കാരിന് സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കണ മെങ്കിൽ ലഫ്റ്റനന്റ് ഗവർണറുടെ അനുമതി അനിവാ ര്യമാണ്. ഡൽഹിക്കു പൂർണ്ണ സംസ്ഥാനപദവി ലഭി ച്ചെങ്കിൽമാത്രമേ ഈ അധികാരങ്ങൾ സംസ്ഥാന സർക്കാരിൽ വന്നുചേരുകയുള്ളു.ഇതാണ് ഡൽഹി, പോണ്ടിച്ചേരി മുതലായ കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകളും ലഫ്റ്റനന്റ് ഗവർണർമാരും തമ്മിലുള്ള ഉരസലിന്റെ മുഖ്യകാരണം.

publive-image

ഡൽഹിയിൽ കഴിഞ്ഞ മൂന്നു മാസമായി AAP സർക്കാരും IAS അധികാരികളും തമ്മിൽ ഉടക്കാണ് .ചീഫ് സെക്രട്ടറിയുമായി നടന്ന സംഘർഷമാണ് മുഖ്യകാരണം.IAS ഉദ്യോഗസ്ഥർ ജോലിചെയ്യുന്നില്ല, മന്ത്രിമാർ വിളിക്കുന്ന മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നില്ല,അവരുടെ ഫോൺപോലും അറ്റൻഡ് ചെയ്യുന്നില്ല,അതുകൊണ്ടു ഭരണം സുഗമമായി നടത്താൻ കഴിയുന്നില്ല എന്നാണു സർക്കാരിന്റെ പരാതി. എന്നാൽ IAS ഉദ്യോഗസ്ഥർ പറയുന്നത് തങ്ങൾ സമരത്തിലല്ല , മറിച്ചു കൃത്യമായി ദിവസവും ജോലിചെയ്യുന്നു എന്നാണ്.

publive-image

നടക്കുന്നതെന്താണെന്നാൽ IAS കാർ പതിവായി ദിവസവും ഓഫീസുകളിൽ വരുന്നു, ഫയലുകൾ നോക്കുന്നു വൈകിട്ട് വീട്ടിലേക്കു മടങ്ങുന്നു.work to rule പോലെ.

ഡൽഹിയിൽ റേഷൻ വ്യാപാരികൾ റേഷൻ സാധന ങ്ങൾ ജനങ്ങൾക്ക് നൽകാതെ മറിച്ചുവിൽക്കുകയാ ണെന്നും അതുതടയാനായി എല്ലാ കുടുംബങ്ങളുടെ യും റേഷൻ സാധനങ്ങൾ അവർക്കു ലഭിക്കേണ്ട അളവിൽ കൃത്യമായി പാക്ക് ചെയ്തു ഓരോ ആഴ്ചയി ലും അവരവരുടെ വീടുകളിൽ നേരിട്ടെത്തിക്കുന്ന പദ്ധതിക്കുള്ള ബിൽ നിയമസഭയിൽ പാസ്സാക്കി ലഫ്റ്റ നന്റ് ഗവർണറുടെ അനുമതിക്കായി അയച്ചെങ്കിലും അദ്ദേഹം അത് തടഞ്ഞുവച്ചിരിക്കുകയാണ്.

ഇന്ത്യയിൽ ആദ്യാമായാണ് ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇടനിലക്കാരില്ലാതെ സർക്കാർ ആനുകൂല്യങ്ങൾ നേരിട്ട് ഉപഭോക്താവി ലേക്കെത്തിക്കുമെന്ന AAP സർക്കാരിന്റെ തെരഞ്ഞെ ടുപ്പ് വാഗ്ദാനത്തിന്റെ ഫലമായാണ് ഈ ജനകീയ പദ്ധതി അവർ ആസൂത്രണം ചെയ്തത്.

publive-image

തെരഞ്ഞെടുപ്പുകാലത്ത് AAP പ്രഖ്യാപിച്ചിരുന്ന 70 ഇന വാഗ്ദാനങ്ങളിൽ സിംഹഭാഗവും ഇനിയും നടപ്പാക്കിയിട്ടില്ല. മൂന്നരവർഷകാലയളവ് സർക്കാർ പൂർത്തിയാക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികളാണ് ഇതിനൊക്കെ വിഘാതമെന്ന നിലപാടിലാണ് കെജ്‌രിവാളും പാർട്ടിയും. എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസ്സ് പിന്തുണ AAP സർ ക്കാരിനല്ല എന്നതാണ് വസ്തുത.കോൺഗ്രസ്സ് നേതാവ് അജയ് മാക്കൻ AAP സർക്കാരിന്റെ വിഫലതകൾ ഒന്നൊന്നായി നിരത്താനും മറക്കുന്നില്ല.. ..

ഡൽഹിക്കു സമ്പൂർണ്ണ സംസ്ഥാനമെന്ന പദവി ലഭിക്കാതെ അവിടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാരിനും സ്വന്തമായി ഒന്നും ചെയ്യാനാകില്ല എന്നതാണ് നിലവിലെ സ്ഥിതി.സമരത്തിൽ നിന്നും ഉദയം കൊണ്ട് ആം ആദ്മി പാർട്ടിയുടെ സമരപോരാട്ട ങ്ങൾ ഇനിയുമവസാനിക്കുന്നില്ല.

kanappurangal
Advertisment