Advertisment

കേളി അൽ ഗുവയ്യ യൂണിറ്റ് രൂപീകരിച്ചു

author-image
admin
New Update

റിയാദ് : കേളി കലാസാംസ്കാരിക വേദി അൽ ഗുവയ്യയിൽ യൂണിറ്റ് രൂപീകരിച്ചു. നിലവിൽ പതിമൂന്ന് ഏരിയ കമ്മറ്റികളും 74 യൂണിറ്റുകളുമായാണ് കേളി പ്രവർത്തിക്കുന്നത്. മുസാമിഅഃ ഏരിയ പരിധിയിൽ കേളിയുടെ എഴുപത്തഞ്ചാമത്തെ യൂണിറ്റായിട്ടാണ് അൽ ഗുവയ്യ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നത്.

Advertisment

publive-image

പുതുതായി രൂപീകരിച്ച കേളി അൽ ഗുവയ്യ യൂണിറ്റ് പ്രസിഡന്റ് സി.എം.ഇഖ്ബാൽ, സെക്രട്ടറി ഷാൻ എം.എസ്, ട്രഷറർ മുനീർ കെ.കെ

രൂപികരണ യോഗത്തിൽ ഏരിയ രക്ഷാധികാരി സമിതി അംഗം ശങ്കർ മുസാമിഅഃ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം സന്തോഷ് എം.കെ.യും അനുശോചന പ്രമേയം ഷാൻ എം.എസും അവതരിപ്പിച്ചു. കേളി കേന്ദ്രകമ്മിറ്റി അംഗവും മുസാമിഅഃ ഏരിയ സെക്രട്ടറിയുമായ എം.കെ.ഷമീർ സ്വാഗതം പറഞ്ഞ രൂപീകരണ യോഗം, രക്ഷാധികാരി സമിതി അംഗവും കേളി ജോയിന്റ് സെക്രട്ടറിയുമായ സുധാകരൻ കല്യാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. കേളി പ്രസിഡന്റ് ഷമീർ കുന്നുമ്മൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ ചർച്ചക്ക് മറുപടി നൽകി.

കേന്ദ്രകമ്മിറ്റി അംഗവും ബദിയ ഏരിയ സെക്രട്ടറിയുമായ മധു ബാലുശ്ശേരി പതിനൊന്ന് അംഗ നിർവാഹക സമിതി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു. സി.എം.ഇഖ്ബാൽ പ്രസിഡന്റ്, രതിൻ ലാൽ വൈസ് പ്രസിഡന്റ്, ഷാൻ എം.എസ്. സെക്രട്ടറി, ബിനോയ് കണ്ണൻ ജോയിന്റ് സെക്രട്ടറി, മുനീർ കെ.കെ. ട്രഷറർ, സുരേഷ് കുമാർ ജോയിന്റ് ട്രഷറർ, സന്തോഷ് എം.കെ, നൗഷാദ് പി.എം, ഷാജി, അനീഷ് അബൂബക്കർ, ബിയാസ്, എന്നിവരെ നിർവ്വാഹക സമിതി അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു.

കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ബദിയ രക്ഷാധികാരി സമിതി അംഗമായ കിഷോർ ഇ നിസാം. മുസാമിഅഃ ഏരിയ വൈസ് പ്രസിഡന്റ് ജെറി തോമസ്, അബ്ബാസ് പാലത്ത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഷാൻ എം.എസ് നന്ദി പറഞ്ഞു.

 

Advertisment