Advertisment

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം (2019 - 20) സംസ്ഥാനതല വിതരണോത്‌ഘാടനം

author-image
admin
New Update

തൃശൂർ : കേളി കലാസാംസ്കരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാരത്തിന്റെ 2019 - 20 വർഷത്തിലെ സംസ്ഥാനതല വിതരണോത്‌ഘാടനം നടന്നു. തൃശൂരിൽ പുതുക്കാട് എംഎൽഎ ഓഫീസ് പരിസരത്തു വെച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന പരിപാടി കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ്, ശ്രീചന്ദ് സുരേഷിന് ഉപഹാരം കൈമാറിയാണ് ഉത്‌ഘാടനം നിർവ്വഹിച്ചത്. കേളി ജീവകാരുണ്യ വിഭാഗം കൺവീനർ സുരേഷ് ചന്ദ്രന്റെ മകനാണ് ശ്രീചന്ദ് സുരേഷ്.

Advertisment

 

കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ്, ശ്രീചന്ദ് സുരേഷിന് പുരസ്‌കാരം കൈമാറുന്നു.

ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിതരണം മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അതത് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്.

സുരേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞ പുരസ്‌കാര വിതരണ ചടങ്ങിൽ സിപിഐ (എം) ചിയ്യാരം ലോക്കൽ കമ്മിറ്റി അംഗം അഡ്വ: ജയകുമാർ അധ്യക്ഷത വഹിച്ചു. കേളി മുൻ അംഗവും പ്രവാസിസംഘം തൃശൂർ ജില്ലാ സെക്രട്ടറിയുമായ ജോൺ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

 

Advertisment