Advertisment

കെപി മുഹമ്മദിന്‌ കേളി യാത്രയയപ്പ്‌ നല്‍കി

author-image
admin
New Update

റിയാദ്‌: ഇരുപത്തിയാറു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന കോഴിക്കോട്‌ കാരന്തൂര്‍ സ്വദേശി കെപി മുഹമ്മദിന്‌ കേളി കലാ സാംസ്‌കാരികവേദി നസ്സീം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന്‌ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി. കേളി നസ്സീം ഏരിയ വൈസ്‌ പ്രസിഡന്റ്‌, ഹരാജ്‌്‌്‌ യുണിറ്റ്‌ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. ഏരിയ പ്രസിഡന്റ്‌ ഹനീഫയുടെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ്‌ ചടങ്ങില്‍ ഏരിയ ജോ: ട്രഷറര്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.

Advertisment

publive-image

കെപി മുഹമ്മദിന്‌ ജോഷി പെരിഞ്ഞനം ഉപഹാരം സമ്മാനിക്കുന്നു.

കേളി രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ഗോപിനാഥന്‍ വേങ്ങര, ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ജോഷി പെരിഞ്ഞനം, ട്രഷറര്‍ ബാബുരാജ്‌, ഏരിയ കമ്മിറ്റി അംഗങ്ങളായ മുഹമ്മദാലി, സജീവ്‌, അന്‍സാരി, അബ്ദുള്‍മജീദ്‌, വിജയന്‍പിള്ള, സദാനന്ദന്‍, സാദത്ത്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു. ഏരിയയുടെ ഉപഹാരം സെക്രട്ടറി ജോഷി പെരിഞ്ഞനം കെപി മുഹമ്മദിന്‌ സമ്മാനിച്ചു. യാത്രയയപ്പിന്‌ കെപി മുഹമ്മദ്‌ നന്ദി പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യുണിറ്റുകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Advertisment