Advertisment

രണ്ടുപതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിനു വിട; കുഞ്ഞിരാമന്‍ മയ്യില്‍ നാട്ടിലേക്ക്‌ മടങ്ങുന്നു

author-image
admin
New Update

റിയാദ്‌: ഇരുപത്തിമൂന്ന്‌ വര്‍ഷത്തിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ കുഞ്ഞിരാമന്‍ മയ്യില്‍ നാട്ടിലേക്ക്‌ മടങ്ങുന്നു. റിയാദ്‌ കേളി കലാ സാംസ്‌കാരികവേദിയുടെ മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗമായിരുന്ന കുഞ്ഞിരാമന്‍ മയ്യില്‍ കേളിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വപരമായ പങ്കാണ്‌ വഹിച്ചിരുന്നത്‌. കേളിയുടെ വിവിധ പൊതുപരിപാടികള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. കേളി കുടുംബവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ക്രിയാത്മകവും മതൃകാപരവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. കഴിഞ്ഞ 23 വര്‍ഷത്തിലേറെയായി സൗദിയിലുള്ള കുഞ്ഞിരാമന്‍ മയ്യില്‍ കണ്ണുര്‍ ജില്ലയിലെ മയ്യില്‍ സ്വദേശിയാണ്‌. റിയാദില്‍ ഒരു വര്‍ക്ക്‌ഷോപ്പിലാണ്‌ ജോലി ചെയ്‌തിരുന്നത്‌.

Advertisment

publive-image

കുഞ്ഞിരാമന്‍ മയ്യിലിന്‌ രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കണ്‍വീനര്‍ കെആര്‍ ഉണ്ണികൃഷ്‌ണന്‍ സമ്മാനിക്കുന്നു. 

കേളി രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന്‌ കുഞ്ഞിരാമന്‍ മയ്യിലിന്‌ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്‌ നല്‍കി. രക്ഷാധികാരി കമ്മിറ്റി അംഗം റഷീദ്‌ മേലേതിലിന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ്‌ ചടങ്ങില്‍ രക്ഷാധികാരി കമ്മിറ്റി അംഗം സജീവന്‍ ചൊവ്വ സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്‌ണന്‍ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ദസ്‌തക്കീര്‍, മുഹമ്മദ്‌കുഞ്ഞു വള്ളികുന്നം, ഗീവര്‍ഗ്ഗീസ്‌, ബിപി രാജീവന്‍, സതീഷ്‌കുമാര്‍, രക്ഷാധികാരി കമ്മിറ്റി അംഗവും കേളി പ്രസിഡന്റുമായ ദയാനന്ദന്‍ ഹരിപ്പാട്‌, കേളി സെക്രട്ടറി ഷൗക്കത്ത്‌ നിലമ്പുര്‍, സെക്രട്ടറിയേറ്റ്‌ അംഗങ്ങള്‍, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടിആര്‍ സുബ്രഹ്മണ്യന്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി കണ്‍വീനര്‍ കെആര്‍ ഉണ്ണികൃഷ്‌ണനും കേളി കേന്ദ്ര കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ഷൗക്കത്ത്‌ നിലമ്പുരും കുഞ്ഞിരാമന്‍ മയ്യിലിന്‌ ഉപഹാരം സമ്മാനിച്ചു. കൂടാതെ വിവിധ ഏരിയ രക്ഷാധികാരി കമ്മിറ്റികള്‍ക്കുവേണ്ടി ബാലകൃഷ്‌ണന്‍ (സുലൈ), ഷൈജു (ഉമ്മല്‍ഹമാം), ജോസഫ്‌ ഷാജി (അല്‍ഖര്‍ജ്‌), ശിവദാസന്‍ (ബത്ത), ഗോപിനാഥന്‍ വേങ്ങര (നസ്സീം റോദ), ഹസ്സന്‍ പുന്നയുര്‍ (അസ്സീസ്സിയ) എന്നിവരും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഉമ്മല്‍ഹമാം ഏരിയക്കു വേണ്ടി പ്രസിഡന്റ്‌ ഓപി മുരളി കുഞ്ഞിരാമന്‍ മയ്യിലിനെ പൊന്നാട അണിയിച്ചു. യാത്രയയപ്പിനും ഉപഹാരങ്ങള്‍ക്കും കുഞ്ഞിരാമന്‍ മയ്യില്‍ നന്ദി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ ഏരിയകളില്‍ നിന്നുള്ള കേളി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisment