Advertisment

കേളി യാത്രയയപ്പ് നല്‍കി

author-image
admin
New Update

റിയാദ്: കാല്‍ നൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശി ജി അശോകന് കേളി കലാ സാംസ്‌കാരികവേദി നസ്സീം ഏരിയ ഹരാജ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കേളി നസ്സീം ഏരിയ ഹരാജ് യുണിറ്റ് അംഗമായിരുന്നു അശോകന്‍. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി നാഷണല്‍ വാട്ടര്‍ കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.

Advertisment

publive-image

യുണിറ്റ് പ്രസിഡന്റ് മുഹമ്മദാലിയുടെ അധ്യക്ഷതയില്‍ നട യാത്രയയപ്പ് ചടങ്ങില്‍ യുണിറ്റ് ട്രഷറര്‍ ആന്റണി ജോസ് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സജീവന്‍ ചൊവ്വ, ഏരിയ രക്ഷാധികാരി കമ്മിറ്റി കവീനര്‍ ഗോപിനാഥന്‍ വേങ്ങര, ഏരിയ സെക്രട്ടറി ജോഷി പെരിഞ്ഞനം, ട്രഷറര്‍ ബാബുരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അശോകന് യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി വിജയന്‍പിള്ള സമ്മാനിച്ചു. യാത്രയയപ്പിന് അശോകന്‍ നന്ദി പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങള്‍, യുണിറ്റ് പ്രവര്‍ത്തകര്‍ എിവരും ചടങ്ങില്‍ പങ്കെടുത്തു.

Advertisment