Advertisment

വ്യാപാര വ്യവസായ സ്ഥാപന പ്രതിനിധികള്‍ക്ക്‌ കേളിയുടെ ആദരം

author-image
admin
New Update

റിയാദ്‌: റിയാദിലെ വിവിധ പ്രമുഖ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളെ കേളികലാസാംസ്‌കാരിക വേദി ആദരിച്ചു. രൂപീകരണ കാലം മുതല്‍ കേളി ഏറ്റെടുത്തു നടത്തിയ ഫുട്‌ബോള്‍, വോളീബോള്‍ ടൂര്‍ണ്ണമെന്റുകള്‍, യുവജനോത്സവം, സമൂഹ നോമ്പുതുറ കൂടാതെ എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യ, കലാ സാംസ്‌കാരിക കായിക പരിപാടികളോട്‌ നിരന്തരം സഹകരിച്ചുപോരുന്ന റിയാദിലെ വിവിധ പ്രമുഖ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളെയാണ്‌ ഒന്നാംഘട്ടം എന്ന നിലയില്‍ കേളിയുടെ പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മെമെന്റൊ നല്‍കി ആദരിച്ചത്‌.

Advertisment

publive-image സോന ജുവലറി എംഡി വിവേകിന്‌ കേളി പ്രസിഡന്റ്‌ ദയാനന്ദനും കോബ്ലാന്‍ പൈപ്‌സ്‌ എംഡി സിദ്ദിക്ക്‌ കോബ്ലാന്‌ വൈസ്‌ പ്രസിഡന്റ്‌ മെഹ്‌റൂഫും മെമെന്റൊ കൈമാറുന്നു.

അല്‍ഹയര്‍ അല്‍ഒവൈദ ഫാം ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌, സോന ജുവലേഴ്‌സ്‌, സിറ്റിഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌, സഫ മക്ക പോളിക്ലിനിക്ക്‌, ന്യൂ സഫ മക്ക പോളിക്ലിനിക്ക്‌, ജോയ്‌ ആലുക്കാസ്‌, അറ്റ്‌ലസ്‌ ജുവലറി, അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്‌, റിയാദ്‌ വില്ലാസ്‌, ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍, മുഹന്നദ്‌ ബുക്ക്‌ സ്റ്റോര്‍, കോബ്ലാന്‍ തെര്‍മോപൈപ്പ്‌സ്‌, നോളജ്‌ ടവ്വര്‍, ബ്രാന്‍ഡ്‌സ്‌ മാര്‍ക്കറ്റിംഗ്‌, അറബ്‌കോ ലോജിസ്റ്റിക്‌സ്‌, സണ്‍ സിറ്റി പോളിക്ലിനിക്ക്‌, ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ്‌, ജരീര്‍ മെഡിക്കല്‍ ഗ്രൂപ്പ്‌, എ ടു സെഡ്‌ ദുബായ്‌ മാര്‍ക്കറ്റ്‌, ജി-മാര്‍ട്ട്‌, അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ്‌, നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌, റോയല്‍ ട്രാവല്‍സ്‌, കോസ്‌മോ ട്രാവല്‍സ്‌, അല്‍അര്‍ക്കാന്‍ ട്രാവല്‍സ്‌, ട്രാന്‍സ്‌കോണ്ടിനെന്റല്‍ ട്രാവല്‍സ്‌, ഒബയാര്‍ ട്രാവല്‍സ്‌, ഇന്‍ഡോമി, നിറപറ, ഡബിള്‍ ഹോര്‍സ്‌, ചേനാടന്‍ റെസ്റ്റോറന്റ്‌, ക്ലാസിക്ക്‌ റെസ്റ്റോറന്റ്‌, പാരഗണ്‍ ഗ്രൂപ്പ്‌ റെസ്റ്റോറന്റ്‌സ്‌, ശരവണഭവന്‍, മഹാ ഫാഷന്‍, മഹാത്മ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എംഇഎസ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, തുടങ്ങി മുപ്പത്തിയേഴു പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികളെയാണ്‌ ഒന്നാംഘട്ടം എന്ന നിലയില്‍ കേളി ആദരിച്ചത്‌.

കേളി സെക്രട്ടറി, പ്രസിഡന്റ്‌, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ വ്യാപാര വ്യവസാസ സ്ഥാപന പ്രതിനിധികള്‍ക്ക്‌ മെമെന്റൊ നല്‍കി. കേളി പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സേവനവും റിയാദിലെ വ്യാപാര വ്യവസായ സമൂഹത്തിന്റെയും പ്രവാസി പൊതുസമൂഹത്തിന്റെയും അകമഴിഞ്ഞ സഹായവും സഹകരണവും കൊണ്ടുമാത്രമാണ്‌ കേളി പ്രവാസികള്‍ക്കായി ഏറ്റെടുത്തു നടത്തുന്ന എണ്ണമറ്റ ജീവകാരുണ്യ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിക്കാന്‍ കഴിയുന്നതെന്ന്‌ ചടങ്ങില്‍ സംസാരിച്ച കേളി രക്ഷാധികാരി സമിതി അംഗം കെപിഎം സാദിഖ്‌ പറഞ്ഞു.

 

Advertisment