Advertisment

പ്രളയക്കെടുതി രൂക്ഷം; ആലുവയില്‍ ദുരന്ത നിവാരണ സേനയും കാലടിയില്‍ കരസേനയും മൂവാറ്റുപുഴയില്‍ നാവിക സേനയും എത്തി; ചാലക്കുടിയില്‍ ഗുരുതരാവസ്ഥ

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കി പ്രളയക്കെടുതി തുടരുന്നു. കെടുതിയില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. ആലുവയില്‍ ദേശീയ ദുരന്ത നിവാരണ സേനയും കാലടിയില്‍ കരസേനയും മൂവാറ്റുപുഴയില്‍ നാവിക സേനയും രംഗത്തിറങ്ങി.

Advertisment

പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവര്‍ത്തനം രാവിലെ മുതല്‍ ആരംഭിച്ചു.

publive-image

വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ രക്ഷാദൗത്യത്തിന് പിന്തുണ നല്‍കും. ദുര്‍ഘട കേന്ദ്രങ്ങളില്‍ ഹെലികോപ്റ്ററില്‍ നിന്നും കയറിട്ടു കയറ്റിയാകും രക്ഷാപ്രവര്‍ത്തനം. ഭക്ഷണപ്പൊതികളും ഹെലികോപ്റ്ററില്‍ വിതരണം ചെയ്യും.

സേനകളുടെ ഡിങ്കി ബോട്ടുകള്‍ക്ക് പുറമേ മത്സ്യബന്ധനത്തിന് ഇറങ്ങുന്ന ചെറുതും വലുതുമായ യാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടാകും മത്സ്യബന്ധന യാനങ്ങള്‍ ലോറിയില്‍ കയറ്റിയാണ് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുക.

വഞ്ചിയില്‍ രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാന്‍ അങ്കമാലിയിലും വ്യോമമാര്‍ഗം രക്ഷപ്പെടുത്തുന്നവരെ താമസിപ്പിക്കാന്‍ നേവല്‍ പേസിനെ സമീപവും ക്യാമ്പുകള്‍ തുറക്കും

അതേസമയം, ചില ദുരിതാശ്വാസ ക്യാമ്പുകളില്‍ വെള്ളം കയറിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ചാലക്കുടി ടൗണ്‍ പൂര്‍ണമായും മുങ്ങുന്ന അവസ്ഥയിലാണ്. ചാലക്കുടിയില്‍ എഴുപതോളം പേര്‍ കയറി നിന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കുത്തിയതോട് സെന്റ് സേവിയേഴ്സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന ഏഴു പേരെ കുറിച്ച് വിവരമില്ലെന്ന് സ്ഥലത്തുള്ളവര്‍ പറഞ്ഞു.

Advertisment