Advertisment

കാവല്‍ക്കാരനില്ലാത്ത ഭവനമല്ല ഇന്ന് സെക്രട്ടറിയേറ്റ്. അതിനാലാണ് ചിലരോട് 'കടക്കൂ പുറത്ത്' എന്ന് പറയേണ്ടി വരുന്നത്. മോഡിയ്ക്ക് മനുഷ്യനേക്കാള്‍ വില പശുവിന്‍റെ ജീവന്. കോണ്‍ഗ്രസ് അച്ചടക്കമില്ലാത്തവരുടെ ആള്‍ക്കൂട്ടം. മാണി എന്നാല്‍ എമ്മാനുവേല്‍ - എല്ലാം തനിക്കും തന്‍റെ മോനും എന്ന് ചിന്തിക്കുന്നതാണ് അതിനര്‍ത്ഥ൦ - തുറന്നടിച്ച്‌ സഖാവച്ചന്‍ കുവൈറ്റില്‍

New Update

കുവൈറ്റ് :  പുറത്തു നിറുത്തേണ്ടവനെ പുറത്തു നിറുത്താനും അകത്തു നിറുത്തേണ്ടവനെ അകത്തു നിറുത്താനും കഴിവുള്ളവനായതിനാലാണ് ചിലരോടൊക്കെ കടക്കൂ പുറത്തെന്ന് പറയാന്‍  പിണറായി വിജയന് കഴിഞ്ഞതെന്ന്  സഖാവച്ചന്‍ എന്നറിയപ്പെടുന്ന  സഖാവ് ഫാ. മാത്യു വാഴക്കുന്നം  .

Advertisment

 

publive-image

സെക്രട്ടറിയേറ്റെന്ന വലിയ ശ്രീകോവിലിനെ മലീമസമാക്കിയ ഭരണമായിരുന്നു മുന്‍പുണ്ടായിരുന്നത് .  സെക്രട്ടറിയേറ്റിനുള്ളില്‍ ആള്‍ക്കൂട്ടത്തിന്റെ ഒരു വലിയ ബഹളമായിരുന്നു ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറാന്‍ അനുവദിക്കപ്പെടാത്ത ആളുകള്‍ പോലും കയറിയിറങ്ങി.

അതിനു കാരണം ശരിയായ രീതിയില്‍ തന്റെ ഭവനത്തെ ഭരിക്കാന്‍ കഴിയാത്ത ഒരാള്‍ വീടിനു കാവല്‍ക്കാരനില്ലാത്ത രീതിയില്‍ കഴിഞ്ഞ കാലത്തുണ്ടായിരുന്നുവെന്നതാണ് .  ഇന്ന് അവിടെ ഒരു കാവല്‍ക്കാരനുണ്ട്. അതുകൊണ്ടാണ് ആവശ്യമില്ലാത്തവരോട്  കടക്കൂ പുറത്ത് എന്നു പറയുന്നത്.

കേരളാ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കലാ കുവൈറ്റിന്റെ 39മത് വാര്‍ഷിക ആഘോഷത്തിനു മുന്നോടിയായ പ്രിതിനിധി സമ്മേളന൦ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാദര്‍ മാത്യു വാഴക്കുന്നം .

publive-image

കല എന്നത് വ്യക്തമായ രാഷ്ട്രിയ ബോധം പ്രദര്‍ശിപ്പിക്കുന്ന പ്രസ്ഥാനമാകണം . നീ ആരാണ് , എന്താണ് , ഈ സമൂഹത്തിലെന്തായിരിക്കണം എന്ന് അടയാളപ്പെടുത്തേണ്ടവരാണ് നാം ഓരോരുത്തരു൦ - അദ്ദേഹം പറഞ്ഞു .

ഇടുക്കിയിലെ പഞ്ചാലിമേട്ടില്‍ സര്‍ക്കാര്‍ വക സ്ഥലത്ത് കുരിശുകള്‍ നാട്ടിവച്ചിരിക്കുകയാണ് . മതങ്ങള്‍ മനുഷ്യന്റെ മേല്‍ എങ്ങനെയാണോ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നത് അത് ഇത്രത്തോളം വേണ്ട എന്നു പറയാനുള്ള ആര്‍ജവം ജനം കൈവരിക്കണം.

എന്താണ് മതത്തിന്‍റെ ലക്ഷ്യം. മതം എന്നത് അഭിപ്രായം മാത്രമാണ്. യഹൂദനായ ക്രിസ്തു ജീവിച്ചതും മരിച്ചതും യഹൂദനായിട്ടാണ് . ആ ക്രിസ്തുവിന്റെ പേരിലാണ് ഞാന്‍ യഹൂദനല്ല ഞാന്‍ ക്രിസ്ത്യാനിയാണ് എന്ന് പറയുന്നത് . ഈ ഒറ്റക്കാര്യം കൊണ്ട് പറയാന്‍ സാധിക്കും മതങ്ങള്‍ സ്തായിത്വമുള്ളതല്ലെന്ന് .

 

publive-image

മതങ്ങള്‍ എക്കാലത്തും ഉറച്ചു നില്‍ക്കുന്നതല്ല . മതം കൊണ്ട് വരുന്ന ആദര്‍ശങ്ങളെ മനുഷ്യനുപകാരപ്രദമായി മാറ്റാനാണു ശ്രമിക്കേണ്ടത്. ഇന്നു കേരളത്തിലും ഇന്ത്യയിലും മതങ്ങള്‍ മതങ്ങളായി സംരക്ഷിക്കപ്പെടുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെയാണെന്ന് തിരിച്ചറിവുണ്ടാകണം .

നരേന്ദ്രമോദിയുടെ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീമുകള്‍ക്കും ജീവിക്കണമെങ്കില്‍ ഒരു കാര്യം മനസ്സിലാക്കണം . പശുവിന്റെ ജീവനാണ് അദ്ദേഹത്തിന് വലുത് എന്ന സത്യം . തൊഴിലാളി വര്‍ഗ്ഗത്തോടും അധ്വാനവര്‍ഗ്ഗത്തോടും കൊഞ്ഞനം കുത്തി കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് .

അടിസ്ഥാനവര്‍ഗ്ഗത്തിലുള്ള ആളുകളെ ഉയര്‍ത്തിക്കൊണ്ടു വന്നു നേതാക്കളാക്കുക . പാവപ്പെട്ടവന്‍ ജനങ്ങളെ ഭരിക്കുന്ന ഭരണസംവിധാനത്തിന്റെ ഭാഗമായി മാറിയ ഒരു രാഷ്ട്രിയ ചരിത്രമാണ് ഇടതുപക്ഷ പ്രസ്ഥാനത്തിനുള്ളത് .

അച്ചായന്മാര്‍ കോണ്‍ഗ്രസുകാരാണ്. തന്റെ മാതാപിതാക്കള്‍ കോണ്‍ഗ്രസുകാരായതു കൊണ്ടാണ് താന്‍ കമ്യുണിസ്റ്റുകാരനായത്. അച്ചായന്മാരുടെ കൂട്ടത്തില്‍ സ്വന്തം കമ്പനി തിരിഞ്ഞു കമ്പനികള്‍ തുടങ്ങിയവരാണ് കേരളാ കോണ്‍ഗ്രസ് മാണി.  മാണിയെന്നാല്‍ എമ്മാനുവല്‍ എന്നാണര്‍ത്ഥ൦.

publive-image

 

കേരളാ കോണ്‍ഗ്രസ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും എല്ലാം തനിക്കും തന്റെ മോനും എന്ന് ചിന്തിക്കുന്നതാണ് എമ്മാനുവല്‍ എന്നതിനര്‍ത്ഥമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍തെറ്റല്‍ ദര്‍ശിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നതിരിച്ചറിവാണ് തന്നെ കമ്യൂണിസ്റ്റുകാരനാക്കായിത്. അച്ചടക്കമില്ലാത്ത നേതാക്കന്മാരെ മാത്രം ആശ്രയിക്കുന്ന പ്രസ്ഥാനമായി മാത്രം കോണ്‍ഗ്രസ് അധപതിച്ചു.

അടിത്തട്ടുമുതല്‍ അടിസ്ഥാന വര്‍ഗ്ഗത്തെ രൂപ്പപ്പെടുത്തി എടുക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനമെന്നും നേരിന്റെയും സത്യത്തിന്റെയും നീതിയുടെയും കൂടിച്ചേരലുകളായി കലയും മാറട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സഖാവ് അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.

അബ്ബാസിയ ആര്‍ സുദര്‍ശന്‍നഗര്‍ ( നോട്ടിംങ്ങ് ഹാം ബ്രിട്ടീഷ്‌സ്‌കൂളില്‍) വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടുകൂടിയാണ് തുടക്കമായത്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മണ്‍മറഞ്ഞുപോയ അംഗങ്ങളെയും, അവരുടെ കുടുംബാംഗങ്ങളെയും, മണ്‍മറഞ്ഞ രാഷ്ട്രീയ സാമൂഹിക ,സാംസ്‌ക്കാരിക നേതാക്കള്‍ക്കും അനുശോചനം അര്‍പ്പിച്ചുകൊണ്ടാണ് പ്രിതിനിധി സമ്മേളനം നടന്നത്.

പ്രിതിനിധി സമ്മേളനത്തില്‍ സുഗതകുമാര്‍ ( കല പ്രസിഡന്റ് ) അധ്യക്ഷം വഹിച്ചു . ടികെ ഷാജു ചടങ്ങിന് സ്വാഗതം പറഞ്ഞു. ഹിക്ക്മത്ത് ചടങ്ങിന് നന്ദി അറിയിച്ചു.

kuwait
Advertisment