Advertisment

ബാങ്കുകള്‍ ഇനി സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു

author-image
admin
New Update

ജനുവരി 20, 2018 മുതല്‍ എല്ലാ പൊതുമേഖലാ ബാ ങ്കുകളും തങ്ങളുടെ കസ്റ്റമേര്സിന് നല്‍കിവരുന്ന പല സൗജന്യസേവങ്ങള്‍ക്കും ചാര്‍ജ് ഈടാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ( Internal Instructions ) ബാങ്കുകള്‍ക്ക് ലഭിച്ചു കഴിഞ്ഞതാ യാണ് വാര്‍ത്ത...

Advertisment

ബാങ്കുകളുടെ ബോര്‍ഡ് ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസ രിച്ച് വിവിധ സേവങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ നിര്‍ണ്ണയിക്കും. ഈ ചാര്‍ജുകള്‍ നേരിട്ട് കസ്റ്റമറുടെ അക്കൌണ്ടില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുകയാണ് ചെയ്യുക. ഇപ്പോള്‍ മിനിമം ബാലസ് സൂക്ഷിക്കാത്ത വരുടെയും ATM കളില്‍നിന്നു പണം പിന്‍വലിക്കു ന്നവരുടെയും അക്കൌണ്ടുകളില്‍ നിന്ന് നേരിട്ട് പിഴ ഈടാക്കുന്ന പോലെയാകും ഇതും.

publive-image

ഇതുവരെ കസ്റ്റമേഴ്സിനു സൗജന്യമായി ലഭിച്ചിരുന്ന താഴപ്പറയുന്ന സേവനങ്ങള്‍ക്കാകും ഇനി ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുക..

// ഹോം ബ്രാഞ്ച് അല്ലാതെ മറ്റു ബ്രാഞ്ചുകളില്‍ നടത്തുന്ന ഇടപാടുകള്‍ക്ക് ഇനി ചാര്‍ജ് നല്‍കേണ്ടിവരും . ഇതില്‍ GST യും ചാര്‍ജ് ചെയ്യപ്പെടാം.//

// പുതിയ ചെക്ക് ബുക്ക്,നെറ്റ് ബാങ്കിംഗ്, പണം പിന്‍വലിക്കുന്നതിന്, പണം ഡിപ്പോസിറ്റ് ചെയ്യാന്‍,മൊബൈല്‍ നമ്പര്‍ മാറ്റുവാന്‍, KYC അഡ്രെസ്സ് മാറ്റുന്നതിന് ഒക്കെയാകും ഇനി ചാര്‍ജുകള്‍ ചുമത്തപ്പെടുക. //

ഏതിനൊക്കെ , എത്രയൊക്കെയാകും ചാര്‍ജുകള്‍ എന്നത് അതാതു ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനിക്കുക. ചാര്‍ജുകള്‍ കസ്റ്റമറുടെ അക്കൌണ്ടില്‍ നിന്ന് ഹോം ബ്രാഞ്ചാകും ഈടാക്കുക.

Advertisment