Advertisment

കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ധ്യ​നി​ര​യി​ലേ​ക്ക് ഒ​രു സെ​ർ​ബി​യ​ൻ താ​രം കൂ​ടി

New Update

publive-image

Advertisment

കൊ​ച്ചി: കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ധ്യ​നി​ര​യി​ലേ​ക്ക് ഒ​രു സെ​ർ​ബി​യ​ൻ താ​രം കൂ​ടി എ​ത്തു​ന്നു. സെ​ർ​ബി​യ​ൻ താ​രം നി​ക്കോ​ള ക​ർ​മ​രേ​വി​ച്ചാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സം​ഘ​ത്തി​നൊ​പ്പം ചേ​ർ​ന്ന​ത്. ക​ർ​മ​രേ​വി​ച്ചു​മാ​യി ക​രാ​റി​ൽ എ​ത്തി​യ കാ​ര്യം ഫേ​സ്ബു​ക്കി​ൽ ബ്ലാ​സ്റ്റേ​ഴ്സ് സ്ഥി​രീ​ക​രി​ച്ചു.

സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പ​മു​ള്ള മൂ​ന്നാ​മ​ത്തെ സെ​ർ​ബി​യ​ൻ താ​ര​മാ​ണ് ഇ​രു​പ​ത്തി​യാ​റു​കാ​ര​നാ​യ ക​ർ​മ​രേ​വി​ച്ച്. മു​മ്പ് സ്ല​വി​സ സ്റ്റൊ​ജ​നോ​വി​ച്ച്, നെ​മാ​ൻ​ജ പെ​സി​ച്ച്, എ​ന്നി​വ​രും ടീ​മി​നൊ​പ്പം ചേ​ർ​ന്നി​രു​ന്നു. ടീ​മി​ലെ ഏ​ഴാ​മ​ത്തേ​യും അ​വ​സാ​ന​ത്തേ​യും വി​ദേ​ശ താ​രം കൂ​ടി​യാ​ണ് ക​ർ​മ​രേ​വി​ച്ച്.

സെ​ർ​ബി​യ​യു​ടെ അ​ണ്ട​ർ 19-അ​ണ്ട​ർ 21 ടീ​മു​ക​ളി​ൽ ക​ളി​ച്ച താ​രം ഫ​റ​വോ ദ്വീ​പി​ലെ വെ​സ്റ്റ​ർ എ​ന്ന ക്ല​ബി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. സെ​ർ​ബി​യ, ഗ്രീ​സ്, സ്വീ​ഡ​ൻ, തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ക്ല​ബു​ക​ളി​ലും ക​ളി​ച്ചി​ട്ടു​ണ്ട്

sachin ipl kerala blasters
Advertisment