Advertisment

ബ്ലാസ്റ്റേഴ്‌സിനെ അവഹേളിച്ച് സ്റ്റീവ് കൊപ്പല്‍

New Update

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ വില കുറച്ച് കാണിച്ച് മുന്‍ കോച്ച് സ്റ്റീവ് കൊപ്പല്‍. ഐഎസ്എല്ലിലെ കരുത്തരായ അഞ്ച് ടീമുകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിനെ ഒഴിവാക്കിയായിരുന്നു കൊപ്പലിന്റെ അവഹേളനം.

Advertisment

മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കോപ്പല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.പൂണെ സിറ്റി, ബംഗളൂരു എഫ്‌സി, ചെന്നൈ സിറ്റി, മുംബൈ സിറ്റി, എഫ്‌സി ഗോവ എന്നീ ടീമുകളാണ് ഏറ്റവും കരുത്തരായ ഐഎസ്എല്‍ ടീമുകളെന്നാണ് കോപ്പല്‍ വിലയിരുത്തുന്നത്. തന്റെ മുന്‍ ക്ലബ് കൂടിയായ കേരള ബ്ലാസ്റ്റേഴ്‌സിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമായി.

publive-image

ഐഎസ്എല്ലില്‍ എല്ലാവരും മികച്ച ടീമുകള്‍ തന്നെയാണ്, എങ്കിലും പൂണെ ബംഗളൂരു, ചെന്നൈ, മുംബൈ, ഗോവ എന്നിവരാണ് ഏറ്റവും കരുത്തകര്‍, ഈ ലീഗിലെ ഏറ്റവും മികച്ച ടീമുകളാണ് ഇവര്‍. കോപ്പല്‍ പറയുന്നു.

ജംഷഡ്പൂരിന് ഈ മികച്ച ടീമുകളുടെ നിരയിലേക്ക് ഉയരണമെന്നും അതാണ് തങ്ങളുടെ ലക്ഷ്യമെന്നും കൊപ്പലാശാന്‍ പറയുന്നു. ലീഗില്‍ പ്ലേ ഓഫില്‍ കയറാനായാല്‍ തന്നെ വലിയ നേട്ടമാകും എന്ന് പറയുന്ന കൊപ്പല്‍ പുതിയ ടീമായതിനാല്‍ അത് അഭിമാനകരമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഐഎസ്എല്ലില്‍ ആറാം സ്ഥാനത്താണ് ജംഷഡ്പൂര്‍ എഫ്‌സി. എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയും അടക്കം 10 പോയിന്റാണ് ജംഷഡ്പൂരിനുളളത്.

കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരുന്നു കൊപ്പല്‍. കേരളത്തെ ഫൈനലില്‍ എത്തിക്കുന്നതില്‍ കൊപ്പല്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

kerala blasters
Advertisment