Advertisment

ഇ പി ജയരാജനെ ഉള്‍പ്പെടുത്തി മന്ത്രിസഭയില്‍ അഴിച്ചുപണിക്കും സാധ്യത. ഒരാള്‍ ഒഴിവാകും. പകരം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മന്ത്രിയാകും. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് സുരേഷ് കുറുപ്പിന് സാധ്യത

New Update

publive-image

Advertisment

തിരുവനന്തപുരം : മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണിക്കും സാധ്യത. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പുതിയൊരാളെ സ്പീക്കറാക്കാനും ആലോചനയുണ്ട്.

publive-image

വ്യക്തിപരമായ കാരണങ്ങളാല്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച ടി  പി  രാമകൃഷ്ണന് പകരമായിട്ടായിരിക്കും ശ്രീരാമകൃഷ്ണന്‍ മന്ത്രിയാകുക.

publive-image

അതേസമയം സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കെ സുരേഷ് കുറുപ്പ് , രാജു എബ്രഹാം എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്.

publive-image

publive-image

അതേസമയം അഞ്ചാം മന്ത്രിസ്ഥാനം എന്ന ആവശ്യം സിപിഐ ഉന്നയിച്ചിട്ടുണ്ട് . ഇത് സിപിഎം അംഗീകരിക്കാനിടയില്ല . തിങ്കളാഴ്ചക്ക് മുന്‍പ് സിപിഐ യുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കും.

pinarayi ep jayarajan
Advertisment