Advertisment

കേരളാ തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദ്ദേശം

New Update

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം. തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisment

കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വരെയാകും. തിരകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

publive-image

തിരുവനന്തപുരത്തിന് 390 കിലോമീറ്റർ തെക്ക്, തെക്ക്-പടിഞ്ഞാറൻ മേഖലയിലാണ് തീവ്ര ന്യൂനമർദ്ദം രൂപം കൊണ്ടത്. ഇപ്പോഴത്തെ സാഹചര്യം അടിയന്തിരമായി വിലയിരുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാഹചര്യം വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ മത്സ്യതൊഴിലാളികൾ ശ്രീലങ്കയ്ക്ക് പടിഞ്ഞാറും ലക്ഷദ്വീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനു പടിഞ്ഞാറും മാലീദ്വീപിന് സമീപവും ഉള്ള സമുദ്രഭാഗത്ത് മാർച്ച് 14 വരെ മത്സ്യബന്ധനം നടത്തരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

Advertisment