Advertisment

എരുമേലി മണ്ഡലത്തിൽ കണമല വാർഡിൽ കോൺഗ്രസ്, ജനപക്ഷം പാർട്ടികളിൽ നിന്നും രാജിവെച്ച് 35 കുടുംബങ്ങൾ കേരളാ കോൺഗ്രസ് എമ്മില്‍ ചേർന്നു

New Update

publive-image

Advertisment

കോട്ടയം: എരുമേലി മണ്ഡലത്തിൽ കണമല വാർഡിൽ കോൺഗ്രസ് (ഐ) ജനപക്ഷം പാർട്ടികളിൽ നിന്നും 35 ഓളം കുടുംബങ്ങൾ രാജിവെച്ച് കേരളാ കോൺഗ്രസ് (എം)-ൽ ചേർന്നു.

ജോസഫ് പനംത്തോട്ടം, ജോയി മാനേൽ എന്നിവരുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് എമ്മിലേയ്ക്ക് കടന്നുവന്ന ആളുകളെ ജോസഫ് പനംത്തോട്ടത്തിന്റെ വസതിയിൽ ചേർന്ന സമ്മേളനത്തിൽ പാർട്ടിയിലേക്ക് സ്വീകരിക്കുന്നു.

publive-image

കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് പി.ജെ സെബാസ്റ്റ്യൻ, കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ബിനോയ് മാങ്കന്താനം, തോമസ് കൊല്ലാരാത്ത്, സാബു കാലാപറമ്പിൽ, അഡ്വ. ജോബി നെല്ലോലപൊയ്കയിൽ, സന്തോഷ് കുഴിക്കാട്ട് തുടങ്ങിയവർ സമീപം.

kottayam news
Advertisment