Advertisment

ഈ ഏഴു വസ്തുതകൾ പിണറായിയെ ചൂണ്ടിക്കാണിക്കാൻ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ ഉണ്ടോ? നിഷ്പക്ഷമായ 7 ചോദ്യങ്ങളുമായി പൊതുജനങ്ങൾ നവമാധ്യമങ്ങളിൽ

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പൊസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കമ്മികള്‍ ക്യാപ്‌സൂളോ വാക്‌സിനോ കണ്ടുപിടിക്കാത്ത 7 പോയിന്റുകള്‍ എന്ന പേരിലാണ് കുറിപ്പ് പ്രചരിക്കുന്നത്.

Advertisment

publive-image

കുറിപ്പ് വായിക്കാം..

കമ്മികൾ ക്യാപ്സൂളോ വാക്‌സിനോ കണ്ടുപിടിക്കാത്ത 7 പോയിന്റുകൾ ചുവടെ.  

ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ 116% വളർച്ചയാണ് ഓഗസ്റ്റ്‌ മാസത്തിൽ ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 1 നു 10, 862 പേരാണ് ആകെ രോഗബാധിതരെങ്കിൽ, ഓഗസ്റ്റ് 31നു അത്, 23, 448 ആയി. കേരളത്തിന്റെ 30 ദിവസത്തെ മൂവിങ് growth റേറ്റ് (MGR), ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. ഇന്ത്യയിൽ രണ്ടാമതും. ഓഗസ്റ്റ്‌ 1 ൽ നിന്നും ഓഗസ്റ്റ്‌ 31ലെത്തുമ്പോൾ പർ മില്യൺ മരണനിരക്ക് ഏതാണ്ട് 4 ഇരട്ടിയായി വർധിച്ചു.

ടെസ്റ്റുകളുടെ എണ്ണം സർക്കാർ കൃത്യമായി പാലിച്ചത് സ്വർണകടത്ത് കേസ് വന്നപ്പോൾ മാത്രമാണ്. ആളുകൾ പ്രതിഷേധിച്ച് വിജയനെ താഴെ ഇറക്കിയാലോ എന്ന പേടി കൊണ്ട് അല്ലാതെ ആളുകൾ കോവിഡ് ബാധിച്ചു മരിക്കുമോ എന്ന ആശങ്ക കൊണ്ടല്ല. കേരളത്തിൽ ലഭ്യമായ കിടക്കകൾ, ICU കൾ, വെന്റിലേറ്ററുകൾ എന്നിവയുടെ കണക്കുകൾ കൃത്യമായി പോലും പുറത്തു വിടാൻ സർക്കാർ തയ്യാറാകുന്നില്ല.. ചികിത്സയ്ക്കായി സമീപിക്കുന്ന ആദ്യത്തെ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാകുന്ന സാഹചര്യം പോലും ഇതു മൂലം നിഷേധിക്കപ്പെടുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ കമ്മികൾ നടത്തിയ PR കോലാഹലങ്ങളും, കോവിഡിനെ പിടിച്ചു കെട്ടി എന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ആളുകൾക്ക് നൽകിയ വ്യാജ സുരക്ഷിതത്വ ബോധവും,അതിരുകടന്ന ആത്മവിശ്വാസവും ആളുകളെ പ്രാഥമിക സുരക്ഷാമുൻകരുതൽ എടുക്കുന്നതിൽ പോലും വിമുഖരാക്കിയിട്ടുണ്ട്. അതാണ് കേരളത്തിന് വളരെ ഗുരുതരമായ സാഹചര്യം സമ്മാനിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രോഗികളുടെ എണ്ണത്തിൽ ഉണ്ടായ പ്രതിദിന വർധന ആശങ്കയുണർത്തുന്ന താണ്. ഇന്ത്യയിലെ തന്നെ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന തോതാണ് കേരളം രേഖപ്പെടുത്തിയത്. എന്തായാലും കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ സഖാവിനു കഴിഞ്ഞു.

രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന വർധനവും, മരണനിരക്കിലുണ്ടാവുന്ന വർധനവും സർക്കാർ സ്വീകരിച്ച നടപടികൾ കോവിഡിനെ പ്രതിരോധിക്കുന്നതിലുള്ള സർക്കാരിന്റെ പരാജയമാണ് കാണിക്കുന്നത്. അത്‌ BBCക്ക്‌ കൊടുക്കാൻ സ്പ്രിങ്ക്ലെർ കമ്പനി ഇല്ലാത്തത് ഭാഗ്യം.

കേരളത്തിലെ കോവിഡ് മോഡലിന്റെ അപര്യാപ്തത ചൂണ്ടി കാട്ടിയവരെ എല്ലാം സൈബർ കമ്മി ഗുണ്ടകളെ ഉപയോഗിച്ച് തെറിവിളി നടത്തി ഓടിച്ചു. ഇപ്പൊ അനുഭവിക്കുന്നത് പാവം ജനങ്ങളും

രോഗികളുടെ എണ്ണത്തിൽ ഇനിയും ക്രമതീതമായ വർധനവുണ്ടായാൽ, നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളും, പ്രവർത്തകരും മതിയാകാത്ത സ്ഥിതി വരും. എന്നിട്ടും കമ്മികൾക്ക് നേരം വെളുത്തിട്ടില്ല.

covid 19 kerala
Advertisment