Advertisment

രാജ്യത്തെ കാക്കുന്ന കണ്ണുകളെ നിങ്ങള്‍ ഭയപ്പെട്ടുകൊണ്ടേയിരിക്കുക...' പാകിസ്താന് തിരിച്ചടി നല്‍കി മലയാളി സൈബര്‍ പോരാളികള്‍; ഇന്ത്യന്‍ സൈനികനെ പൈശാചികമായി കൊലപ്പെടുത്തിയതിന് മറുപടിയായി തകര്‍ത്തത് പാകിസ്താന്റെ 60ലേറെ വെബ്‌സൈറ്റുകള്‍

New Update

തിരുവനന്തപുരം: ഇന്ത്യന്‍ സൈനികന്‍ നരേന്ദ്ര കുമാറിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താന്‍ സൈന്യത്തിന് തിരിച്ചടി നല്‍കി മലയാളി സൈബര്‍ പോരാളികള്‍. പാകിസ്താന്‍ സര്‍ക്കാരിന്റേതടക്കം അറുപതിലേറം വെബ്‌സൈറ്റുകള്‍ തകര്‍ത്ത് ഐക്രൂ (ICREW)വാണ് മറുപടി നല്‍കിയിരിക്കുന്നത്. തകര്‍ത്തവയില്‍ പാകിസ്താന്‍ ഹൈക്കോടതിയുടെയും യൂണിവേഴ്‌സിറ്റിയുടെയും മറ്റു ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും വെബ് സൈറ്റുകള്‍ ഉള്‍പ്പെടുന്നു.

Advertisment

വെബ്‌സൈറ്റുകളില്‍ ഹാക്ക് ചെയ്ത ഐക്രൂ ടീമിന്റെ ലോഗോയും ബിഎസ്എഫ് ജവാന്‍ നരേന്ദ്ര കുമാറിന്റെ ചിത്രവും ഈ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുകയും പാകിസ്ഥാന്‍ സൈന്യത്തിന്റെ ക്രൂരത സഹിക്കാന്‍ കഴിയില്ല,അതിനാല്‍ തങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പ്രത്യാക്രമണമാണ് ഇതെന്നും മുന്നറിയിപ്പ് നല്‍കിയുള്ള കുറിപ്പും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

publive-image

കഴിഞ്ഞ 18 നാണ് കാണാതായ ബിഎസ്എഫ് ജവാനെ പാക് സൈന്യം കഴുത്തറുത്തുകൊല്ലുകയായിരുന്നു. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം രാംഗര്‍ സെക്ടറിലാണ് സംഭവം നടന്നത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദ്ര കുമാറിന്റെ മൃതദേഹത്തില്‍നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെത്തി. ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നരേന്ദ്ര കുമാര്‍ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ആറ് മണിക്കൂറോളം നടത്തിയ തെരച്ചിലുകള്‍ക്കൊടുവിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കണ്ണ് ചൂഴ്‌ന്നെടുക്കലുള്‍പ്പടെ ജവാനോട് ചെയ്ത ക്രൂരതയെ തുടര്‍ന്നാണ് ഐക്രൂ ടീം അംഗങ്ങള്‍ ഇത്തരത്തില്‍ ഒരു സൈബര്‍ ആക്രമണം നടത്തിയത്.

കേരളാ സൈബര്‍ വാരിയേഴ്‌സിന്റെ മറ്റൊരു കൂട്ടായ്മയാണ് ഐക്രൂ. കേരളത്തിലെ പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധചെലുത്താതെ ശത്രുരാജ്യങ്ങളില്‍ നിന്നുള്ള പ്രകോപനകളും ആക്രമണങ്ങളും ചെറുക്കാനും തിരിച്ചടിക്കാനും രൂപംകൊണ്ട രാജ്യാന്തര കൂട്ടായ്മയാണ് ഐക്രു (INDIAN CYBER RESEARCH AND EMPOWER WING). ഇത്തരം മിഷനുകള്‍ക്ക് വേണ്ടി അഡ്മിനും നൂബ്‌സും അടങ്ങുന്ന പതിനഞ്ചോളം അംഗങ്ങളെ ഈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കേരളാ ഗവണ്മെന്റ വെബ്‌സൈറ്റില്‍ ഉള്ള സുരക്ഷാ പിഴവുകളും മറ്റും ബന്ധപ്പെട്ട അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ഞങ്ങളാല്‍ കഴിയുന്നത് എത്രയും വേഗം സുരക്ഷാ പിഴവുകള്‍ അടച്ച് സൈറ്റ് സുരക്ഷിതം ആകുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ മുതല്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍സ് വരെ അടങ്ങുന്ന ഒരു ടീം ആണിത്.

I crew ഫേസ്‌ബുക്ക് പേജില്‍ കുറിച്ച പോസ്റ്റ്:

I~CREW

INDIAN CYBER RESEARCH AND EMPOWER WING

നിന്റെയൊക്കെ നെഞ്ചിലേക്ക് ഉന്നം പിടിക്കുന്ന ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ കണ്ണ് ചൂഴ്ന്നെടുത്തു കൊന്നാൽ ഒരായിരം വെടിയുണ്ടകൾക്ക് നിങ്ങൾ മറുപടി പറയേണ്ടി വരും . ഈ രാജ്യത്തെ കാക്കുന്ന കണ്ണുകളെ നിങ്ങൾ ഭയപ്പെട്ടുകൊണ്ടേയിരിക്കുക ..

കഴിഞ്ഞ മാസം ക്രൂരമായി പാക്കിസ്ഥാൻ സൈനികർ കൊലപ്പെടുത്തിയ ഇന്ത്യൻ പട്ടാളക്കാരന് മുന്നിൽ i~crewന്റെയും ഓരോ ഇന്ത്യന്റെയും പ്രണാമം .

ഓർത്തുവെച്ചോ പച്ചകളെ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയെന്നാൽ ഒറ്റക്ക് ഒരുത്തനെ നിങ്ങൾ കൊന്ന പോലെയാവില്ല, തലയെടുക്കാൻ ചങ്കുറപ്പുള്ള പട്ടാളക്കാരും നിന്റെയൊക്കെ സാങ്കേതിക സൗകര്യങ്ങൾ നിമിഷനേരം കൊണ്ട് കൈപ്പിടിയിലാക്കാൻ ബുദ്ധിയുള്ള ആൺകുട്ടികളും ഉള്ള ഇന്ത്യക്കാരോട് കളിക്കുന്നത് .

പാക്കിസ്ഥാനിലെ ഭീരുക്കളായ സൈനീക മേധാവികളെ ഇത് ഇന്ത്യക്കാരാണ്,നരേന്ദ്ര കുമാറിനെ പോലുള്ള ഒാരോ പട്ടാളക്കാരായ രാജ്യ സ്നേഹികളേയും നിങ്ങള്‍ ഇല്ലായ്മ ചെയ്യുമ്പോഴുംഅവരുടെ ഒാരോരുത്തരുടേയും രക്തത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് പതിനായിരക്കണക്കിന് രാജ്യസ്നഹികളാണ്,ഒരിക്കലും തോല്‍ക്കാത്ത വിപ്ളവവീര്യമുള്ള ചോര സിരയിലോടുന്ന ജനങ്ങളുടെ നാടാണ് ഇന്ത്യ.ഒരു നരേന്ദ്ര കുമാര്‍ മാത്രമേ നിങ്ങളുടെ ക്രൂരതയില്‍ ഇല്ലാതായിട്ടുള്ളു.വീര മൃത്യു വരിച്ച ധീര ജവാന് പ്രണാമം..

Advertisment