Advertisment

കേരളത്തിലെ ഈ മൂന്നു കമ്പനികളുടെ പക്കല്‍ മാത്രമുള്ള സ്വര്‍ണ്ണശേഖരം ചില ലോകരാജ്യങ്ങളുടെ സ്വര്‍ണ്ണ കരുതല്‍ ശേഖരത്തേക്കാളധികം

New Update

publive-image

Advertisment

കേരളത്തിലെ മൂന്നു കമ്പനികളുടെ പക്കല്‍ മാത്രമായി 200 ടണ്‍ സ്വര്‍ണ്ണശേഖരമാണ് ഉള്ളത് . ഈ കമ്പനികളാണ് മുത്തൂറ്റ് ഫിനാന്‍സ് , മണപ്പുറം ഫിനാന്‍സ് , മുത്തൂറ്റ് ഫിന്‍കോര്‍പ്പ്.

മുത്തൂറ്റ് ഫിനാന്‍സിന്‍റെ പക്കല്‍ ലോണ്‍ സെക്യൂരിറ്റിയായി 116 ടണ്‍ സ്വര്‍ണ്ണ ശേഖരമുണ്ട്. മണപ്പുറം ഫിനാന്‍സിന്റെ പക്കല്‍ 40 ടണ്ണും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പക്കല്‍ 39 ടണ്ണും സ്വര്‍ണ്ണം കരുതലായുണ്ട്.

ഈ കണക്ക് ലോകത്തെ പല സമ്പന്ന രാജ്യങ്ങളുടെയും സ്വര്‍ണ്ണ ശേഖരത്തെക്കാള്‍ കൂടുതലാണ്.

ഈ മൂന്നു കമ്പനികളുടെയും പക്കലുള്ള സ്വര്‍ണ്ണത്തിന്‍റെ അള വ് ചില ലോകരാജ്യങ്ങളുടെ സ്വര്‍ണ്ണ കരുതല്‍ ശേഖരവുമായി താരതമ്യം ചെയ്‌താല്‍ , സിങ്കപ്പൂരിന്റെ ഗോള്‍ഡ്‌ റിസര്‍വ് 127 ടണ്ണാണ്‌. സ്വീഡന്‍റെ പക്കല്‍ 126 ടണ്ണും, ദക്ഷിണാഫ്രിക്കക്ക് 125 ടണ്ണും , മേക്സിക്കൊക്ക് 123 ടണ്ണുo മാത്രമാണുള്ളത്‌.

publive-image ഗ്രീസ് , ആസ്ത്രേലിയ, ഡെന്മാര്‍ക്ക് , കുവൈറ്റ്‌ എന്നീ രാജ്യങ്ങളുടെ ഗോള്‍ഡ്‌ റിസേര്‍വിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം കൈവശമുണ്ട്.

വേള്‍ഡ് റിസേര്‍വ് കൌണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്ര കാരം ലോകത്തെ ഗോള്‍ഡ്‌ റിസര്‍വില്‍ ഭാരതം 11 മത് സ്ഥാനത്താണ്. ഭാരതത്തിന്‍റെ കരുതല്‍ ശേഖരം 558 ടണ്‍ ആണ് . ഇതുവച്ച് നോക്കുമ്പോള്‍ കേരളത്തിലെ കമ്പനികളുടെ പക്കല്‍ 200 ടണ്‍ സ്വര്‍ണ്ണ ശേഖരം ഉണ്ടെന്നത് ചെറിയ കാര്യമല്ല.

publive-image

ഗോള്‍ഡ്‌ സെക്യൂരിറ്റിയുടെ കാര്യത്തില്‍ ലോകത്ത് അമേരി ക്കയാണ് ഒന്നാം സ്ഥാനത്ത് - 8134 ടണ്‍. രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ പക്കല്‍ 3384 ടണ്‍ സ്വര്‍ണ്ണമുണ്ട്.

Advertisment