Advertisment

പ്രളയ വായ്പാ സഹായമായി പ്രഖ്യാപിച്ച തുക നല്‍കുന്നത് വൈകുന്നു; കുടുംബശ്രീയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1,09,700 പേര്‍

New Update

തിരുവനന്തപുരം: പ്രളയ വായ്പാ സഹായമായി പ്രഖ്യാപിച്ച തുക നല്‍കുന്നത് വൈകുന്നു. ഇതുവരെ 1,09,700 പേരാണ് കുടുംബശ്രീയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ബാങ്കുകള്‍ വായ്പയായി അനുവദിക്കേണ്ടത് 646 കോടി രൂപയാണ്. ഒന്നര മാസമായിട്ടും അത്യാവശ്യ വായ്പ ഇതുവരെ നല്‍കി തുടങ്ങിയിട്ടില്ല. ദുരിതബാധിതര്‍ അടുത്ത മാസം മുതല്‍ വായ്പ തിരിച്ചടക്കണം. ഈ വായ്പയില്‍ ഗുണഭോക്താവിന് മൊറോട്ടോറിയം ആനുകൂല്യം നല്‍കുന്നില്ല.

publive-image

ഒമ്പത് ശതമാനം പലിശയ്ക്ക് വായ്പ നല്‍കുന്ന കാര്യത്തിലും ബാങ്കുകളുടെ തീരുമാനം വൈകുന്നു. പലിശയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ല. ഉയര്‍ന്ന പലിശാ നിരക്കുള്ള ബാങ്കുകള്‍ക്ക് 9 ശതമാനം ആക്കാന്‍ ബോര്‍ഡ് അനുമതി വേണം.

Advertisment