Advertisment

ഹര്‍ത്താലിന് ബസ് ഓടും; തിങ്കളാഴ്ച്ചത്തെ ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍

New Update

ഏപ്രില്‍ 9 തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അന്നേ ദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തും. ദിവസേനയുള്ള ഡീസല്‍ വില വര്‍ദ്ധനവ് കാരണം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ബസുടമകള്‍ക്ക് ഹര്‍ത്താലിന് വേണ്ടി സര്‍വീസ് നിര്‍ത്തിവെക്കാനാവില്ല.

കഴിഞ്ഞ രണ്ടാം തീയതിയിലെ പൊതു പണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല എന്ന് ഫെഡറേഷന്‍ പ്രസിഡണ്ട് എംബി സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവുമാണ് അറിയിച്ചത്.

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Advertisment