Advertisment

ഡോ. കെഎം ഏബ്രഹത്തെ കേസില്‍ കുടുക്കാന്‍ വെമ്പല്‍കൊണ്ട ജേക്കബ് തോമസ്‌ സസ്പെന്‍ഷനില്‍ പുറത്തുനില്‍ക്കുമ്പോള്‍ വിരമിച്ച ശേഷവും ചീഫ് സെക്രട്ടറി കെ എം എബ്രാഹത്തിനു നിരവധി ചുമതലകള്‍. ജേക്കബ് തോമസ്‌ നിരീക്ഷണത്തില്‍

New Update

publive-imagepublive-image

Advertisment

തിരുവനന്തപുരം :  ഡോ. കെ.എം. ഏബ്രഹാം ഡിസംബര്‍ 31ന് വിരമിക്കുന്ന ഒഴിവില്‍ ചീഫ് സെക്രട്ടറിയായി വ്യവസായം - ഊര്‍ജം അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ നിയമിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ കെ.എം.എബ്രഹത്തിനു ഒന്നിലധികം തസ്തികകളില്‍ നിയമനം തുടര്‍ന്നും നല്‍കാന്‍ തീരുമാനിച്ചു .

കിഎഫ്ബി സിഇഒയുടെ ചുമതല മതല കെ.എം.എബ്രഹാം തുടര്‍ന്നും വഹിക്കും. കെ.എം.ഏബ്രഹാമിനെ സംസ്ഥാന ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായും കൂടി നിയമിക്കും.

പ്രശസ്ത നാനോ ശാസ്ത്രജ്ഞന്‍ ഡോ. പുളിക്കല്‍ അജയന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി.ഷിബുലാല്‍, ബാങ്കിങ് വിദഗ്ധന്‍ ശ്യാം ശ്രീനിവാസന്‍, പ്രശസ്ത രസതന്ത്ര ഗവേഷന്‍ ഡോ. കെ.എം.ഏബ്രഹാം (യുഎസ്എ) എന്നിവര്‍ അംഗങ്ങളായിരിക്കും

. ഇതിനൊക്കെ പുറമേ  സര്‍ക്കാരിന്‍റെ ധനകാര്യ ആസൂത്രണ - സാമ്പത്തികകാര്യ വകുപ്പുകളുടെ എക്സ് ഒഫിഷ്യോ സെക്രട്ടറി കൂടിയായിരിക്കും ഏബ്രഹാം.

കെ എം എബ്രഹാമിനെ അഴിമതിക്കാരനാക്കി കേസെടുത്ത് ചീഫ് സെക്രട്ടറി പദവിയില്‍ എത്തുന്നത് തടയാന്‍ നീക്കം നടത്തിയ ജേക്കബ് തോമസ്‌ എല്ലാ നാടകങ്ങളും പൊളിഞ്ഞ് സര്‍വീസില്‍ നിന്നും പുറത്തായി നില്‍ക്കുമ്പോഴാണ് വിരമിച്ച ശേഷവും  കെ എം എബ്രഹത്തിന്‍റെ സേവനം നിരവധി മേഖലകളില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് .

മാത്രമല്ല അദ്ദേഹം സര്‍ക്കാരിന്‍റെ ഏറ്റവും വേണ്ടപെട്ട ഉദ്യോഗസ്ഥരില്‍ ഒരാളായി മാറികഴിഞ്ഞു . രണ്ടായിരം കോടിയുടെ സഹാറാ അഴിമതി ഉള്‍പ്പെടെ പുറത്തുകൊണ്ടുവന്ന ഉധ്യോഗസ്ഥന്‍ എന്ന നിലയില്‍ പേര് കേട്ട കെ എം എബ്രഹത്തെ കേരളത്തില്‍ അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ നിരവധി അഴിമതി കേസുകളില്‍ കുടുക്കാനായിരുന്നു അന്ന്‍ വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസ്‌ ശ്രമിച്ചത് .

ഒടുവില്‍ സര്‍ക്കാര്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് സസ്പെന്‍ഡ് ചെയ്യപെട്ട ജേക്കബ് തോമസ്‌ കേരളം കണ്ട ഏറ്റവും വലിയ ഉദ്യോഗസ്ഥ അഴിമതി കേസുകളില്‍ കോടതി നടപടികള്‍ നേരിടുകയാണ് . നടപടി നേരിട്ട് ജേക്കബ് തോമസ്‌ ജോലി ഇല്ലാതെ നില്‍ക്കുമ്പോഴാണ് കെ എം എബ്രഹാം വിരമിച്ച ശേഷവും സര്‍ക്കാര്‍ തസ്തികകളില്‍ വിലസുന്നത് .

വ്യവസായ വകുപ്പിന്‍റെ താല്‍ക്കാലിക ചുമതല തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസിനു നല്‍കും. ഊര്‍ജ വകുപ്പിന്‍റെ താല്‍ക്കാലിക ചുമതല വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇളങ്കോവനായിരിക്കും.

pinarayivijayan jacob thomas
Advertisment