Advertisment

കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിന് പ്രണാമമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയായ കവയിത്രി ഷറഫുന്നിസയുടെ കവിത. രാഷ്ട്രീയം മറന്ന് 'അഭിമന്യു' എന്ന കവിതയ്ക്ക് അവതരണം ഡിസിസി പ്രസിഡന്റ് വക

New Update

publive-image

Advertisment

കോഴിക്കോട്:  മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു ദാരുണമായ നിലയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഭിമന്യുവിനെ സ്മരിച്ച് ഹൃദയസ്പര്‍ശിയായ കവിതയുമായി യുവ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ രംഗത്ത്.

publive-image

കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖിന്റെ ഭാര്യയും കവയിത്രിയുമായ ഷറഫുന്നിസ ടി സിദ്ദിഖാണ് യൂട്യൂബിലും മറ്റ്‌ സോഷ്യല്‍ മീഡിയ ഫോറങ്ങളിലും 'അഭിമന്യു' എന്ന പേരില്‍ കവിത പുറത്തുവിട്ടിരിക്കുന്നത്.

publive-image

കവിതയ്ക്ക് മറ്റൊരു കൌതുകം കൂടിയുണ്ട്. എസ് എഫ് ഐ നേതാവിന്റെ മരണത്തില്‍ ഹൃദയസ്പര്‍ശിയായി പ്രതികരിച്ചും കൊച്ചു സഖാവിന് അഭിവാദ്യം അര്‍പ്പിച്ചും ആലപിക്കുന്ന കവിതയ്ക്ക് അവതരണം നിര്‍വഹിച്ചിരിക്കുന്നത് സാക്ഷാല്‍ കോഴിക്കോട് ഡി സി സി പ്രസിഡന്റ് സിദ്ദിഖ് തന്നെയാണ്. രാഗേഷ് ആണ് ആലാപനം.

publive-image

കവിത ഓഡിയോ, വീഡിയോ രൂപങ്ങളില്‍ പുറത്ത് വിട്ടിട്ടുണ്ട്. മുമ്പ് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ മരണശേഷവും സമാന രീതിയില്‍ ഷറഫുന്നിസ കവിത പുറത്തുവിട്ടിരുന്നു. സമകാലികരായ കവികളില്‍ ഏറ്റവും ശ്രദ്ധേയയായ എഴുത്തുകാരിയാണ് ഷറഫുന്നിസ. നൂറുകണക്കിന് കവിതകളാണ് ഇവരുടെതായി പുറത്തുവന്നിട്ടുള്ളത്.

publive-image

Advertisment