Advertisment

മോഹന്‍ലാല്‍ അമ്മയുടെ അമരത്തെത്തുന്നത് സംഘടനാ വിരുദ്ധരുടെ കൂടി പിന്തുണയോടെ. വുമണ്‍ ഇന്‍ സിനിമാ കലക്ടീവും പൃഥ്വിരാജ് ഉള്‍പ്പെടുന്ന യുവനിരയും പിന്തുണച്ചത് ലാലിനെ മാത്രം ! അമ്മയില്‍ മോഹന്‍ലാലിന്റെ ആധിപത്യം ഉള്‍ക്കൊള്ളാനാകാതെ മമ്മൂട്ടി ! തിരിച്ചടിയേറ്റ് ദിലീപും ! മെഗാതാരം യോഗം ബഹിഷ്കരിക്കുമെന്നും അഭ്യൂഹം !

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി:  താരസംഘടനയായ അമ്മയുടെ പുതിയ അധ്യക്ഷനായി നടന്‍ മോഹന്‍ലാല്‍ നാളെ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുക്കപ്പെടും. വനിതാ താര സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെ കൂടുതല്‍ പ്രതിനിധികളെ പുതിയ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുകയും ഈ സംഘടനകളുടെ ചില സുപ്രധാന ആവശ്യങ്ങള്‍ സംഘടനാ തീരുമാനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്യും.

Advertisment

നടന്‍ ദിലീപിനെ തല്‍ക്കാലം അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്. അതേസമയം നടനെന്ന നിലയില്‍ ജോലിത്തിരക്കില്ലാത്ത ഇടവേള ബാബു ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരുകയും ചെയ്യും. സംഘടനയ്ക്ക് വേണ്ടി മുഴുവന്‍ സമയ ഭാരവാഹിയായിരിക്കാന്‍ സമയമുള്ള താരങ്ങള്‍ വേറെയില്ലെന്നതാണ് ബാബുവിന് തുണയാകുന്നത്.

publive-image

താര സംഘടനയ്ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി രംഗത്തുവന്ന വുമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെ പിന്തുണയുണ്ടെന്നതാണ് മോഹന്‍ലാലിനെ പ്രസിഡന്റ് പദവിയിലെത്തിക്കാന്‍ ഏറെ സഹായകമായത്. മറ്റാര് പ്രസിഡന്റായാലും യുവതാരനിരയും വനിതാ താര സംഘടനകളും ഇതിനെ എതിര്‍ക്കും. വനിതാ താരസംഘടനയുമായി മാത്രമല്ല യുവനിരയുമായും മോഹന്‍ലാലിന് നല്ല ബന്ധമാണ്.

യുവതാരനിരയിലെ പ്രമുഖനായ നടന്‍ പൃഥ്വിരാജിന്റെ കുടുംബവുമായി ചെറുപ്പം മുതലുള്ള സൗഹൃദമാണ് മോഹന്‍ലാലിനുള്ളത്. അതിനാല്‍ തന്നെ മോഹന്‍ലാലിനെ എതിര്‍ക്കാന്‍ പൃഥ്വിരാജ് തയാറാകില്ല. തിരിച്ച് പൃഥ്വിരാജിന് ഹിതകരമല്ലാത്ത നടപടി മോഹന്‍ലാലും സ്വീകരിക്കില്ല.

publive-image

നടന്‍ ദിലീപ് അറസ്റ്റിലായ ശേഷം അടിയന്തിരമായി ചേര്‍ന്ന അമ്മ എക്സിക്യുട്ടീവില്‍ നിന്നും ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാന്‍ വൈകിപ്പോയതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകാന്‍ തുനിഞ്ഞ പൃഥ്വിരാജിനെ വാതില്‍ക്കല്‍ വരെയെത്തിയപ്പോള്‍ മോഹന്‍ലാല്‍ ആണ് കൈയ്യില്‍ പിടിച്ച് തിരികെ സീറ്റിലിരുത്തുന്നത്. ഒടുവില്‍ മോഹന്‍ലാല്‍ കൈയില്‍ പിടിച്ചപ്പോള്‍ അനുസരിക്കാന്‍ പൃഥ്വിയും തയാറായി.

വനിതാ താര സംഘടന രൂപീകരിക്കാന്‍ നടിമാര്‍ തീരുമാനിച്ചപ്പോഴും അവരെ പിന്തുണച്ച പൃഥ്വിരാജ് ആദ്യം വിളിച്ചത് മോഹന്‍ലാലിനെയാണ്. അമ്മയില്‍ ഉറച്ചു നിന്നപ്പോഴും അമ്മയെ വെല്ലുവിളിച്ച് രൂപീകരിക്കുന്ന വുമണ്‍ ഇന്‍ സിനിമാ കലക്ടീവിനോട് മാനസികാഭിമുഖ്യം പുലര്‍ത്താന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത് പൃഥ്വി ഉള്‍പ്പെടെയുള്ള താരങ്ങളുടെ നിര്‍ബന്ധം മൂലമായിരുന്നു. മോഹന്‍ലാലിന്റെ ഇത്തരം നിലപാടുകളാണ് അദ്ദേഹത്തെ താരങ്ങള്‍ക്കിടയില്‍ സര്‍വ്വസമ്മതനാക്കിയത്.

publive-image

മോഹന്‍ലാലിന്റെ സര്‍വ്വാധിപത്യം ഉള്‍ക്കൊള്ളാനാകാതെ മമ്മൂട്ടി

പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേല്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന ആദ്യത്തെ ആള്‍ സൂപ്പര്‍ താരം മമ്മൂട്ടിയാണ്. നാളത്തെ ജനറല്‍ ബോഡി യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുമെന്ന അഭ്യൂഹം വരെ ശക്തമാണ്.

പരസ്യമായി മോഹന്‍ലാലിനെ അംഗീകരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന മമ്മൂട്ടിക്ക് മോഹന്‍ലാലിനോടുള്ള യഥാര്‍ത്ഥ മനോഭാവം എന്തെന്ന് സിനിമയെ അറിയുന്നവരോട് ആരും പറഞ്ഞു മനസിലാക്കേണ്ടതില്ല.

publive-image

അമ്മ രൂപീകരിച്ചപ്പോള്‍ പോലും ഉണ്ടായിരുന്ന സമവാക്യം സൂപ്പര്‍ താരങ്ങള്‍ ഒരേ പദവിയില്‍ തുടരുക, രണ്ടാം നിരയില്‍ നിന്നും മറ്റൊരാള്‍ അധ്യക്ഷനായിരിക്കുക എന്നതായിരുന്നു. അങ്ങനെയാണ് എല്ലാവര്‍ക്കും സ്വീകാര്യനായ ഇന്നസെന്റ് അധ്യക്ഷനായത്. ആ ദൌത്യം അദ്ദേഹം പദവിയൊഴിയുന്ന ഇന്നുവരെ കൃത്യമായി പാലിക്കുകയും ചെയ്തിട്ടുണ്ട്.

പകരം ആ പദവിയിലേക്ക് തനിക്കൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിനെ പ്രതിഷ്ടിക്കുന്നത് മമ്മൂട്ടിക്ക് രസിക്കുന്ന തീരുമാനമല്ല. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ മോഹന്‍ലാല്‍ അല്ലാതെ ആര് വന്നാലും സംഘടന പിളരുമെന്നതാണ് സ്ഥിതി. ആ സാഹചര്യം മമ്മൂട്ടിയെ പറഞ്ഞുമനസിലാക്കാന്‍ സഹതാരങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട്.

publive-image

മോഹന്‍ലാലിന്റെ നേതൃത്വം ദിലീപിന് തിരിച്ചടി !

നടന്‍ ദിലീപ് കാവ്യാ മാധവനുമായുള്ള വിവാഹത്തില്‍ മുഖ്യാഥിതിയായിരുന്നത് മമ്മൂട്ടിയാണ്. മോഹന്‍ലാലിന് ഈ ചടങ്ങിലേക്ക് ക്ഷണം പോലും ഉണ്ടായിരുന്നില്ല. പല ജൂണിയര്‍ താരങ്ങളെയും ക്ഷണിച്ചപ്പോഴാണ് ദിലീപ് മോഹന്‍ലാലിനെ മാത്രം ഒഴിച്ച് നിര്‍ത്തിയത്. മുന്‍ ഭാര്യ മഞ്ജു വാര്യരുമായി മോഹന്‍ലാലിനുള്ള സൗഹൃദമായിരുന്നു ദിലീപിനെ ഇതിന് പ്രേരിപ്പിച്ചത്.

മലയാള  സിനിമയില്‍ ലാലിനെ വെല്ലുവിളിക്കാന്‍ തക്ക ശക്തനാണ് താനെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനും ഇതുവഴി ദിലീപിന് കഴിഞ്ഞു. അതിനുശേഷം, ദിലീപ് അറസ്റ്റിലായി ജയിലില്‍ കഴിയുമ്പോഴും മഞ്ജുവാര്യരും ദിലീപിന്റെ ഒന്നാം നമ്പര്‍ ശത്രുവായ ശ്രീകുമാര്‍ മേനോനും ഒന്നിച്ച് മോഹന്‍ലാല്‍ ഒടിയനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

വീണ്ടും ശ്രീകുമാറുമൊത്ത് രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ ലാല്‍ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ദിലീപിന്റെ ഏറ്റവും വലിയ ശത്രുവാണ് മോഹന്‍ലാല്‍. ഇതറിഞ്ഞു തന്നെയാണ് വനിതാ / യുവ താര സംഘടനകള്‍ മോഹന്‍ലാലിനെ അധ്യക്ഷ പദവിയിലേക്ക് പിന്തുണച്ചത്. സത്യത്തില്‍ ഇത് ദിലീപിനുള്ള തിരിച്ചടി തന്നെയാണ്.

amma
Advertisment