Advertisment

സുമനസ്സുകളുടെ കാരുണ്യം തേടി അനീഷും കുടുംബവും

New Update

മുണ്ടൂർ നാമ്പുള്ളിപുര താമസിക്കുന്ന അനീഷ് (28) എന്ന ചെറുപ്പക്കാരൻ അത്യപൂര്‍വമായ അസുഖം ബാധിച്ച് രോഗക്കിടക്കയിലാണ്. അൻകിലോസിംഗ്‌ സ്പോണ്ടിലൈറ്റീസ്‌ (ANKYLOSING SPONDILITIES) എന്നതാണു അനീഷിന്റെ അസുഖം. എല്ലുകൾക്കുള്ളിലെ മജ്ജനശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ.

Advertisment

2009 ലായിരുന്നു തുടക്കം. അതിനുശേഷം ഒൻപതിലധികം ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അസുഖം നാൾക്കുനാൾ വർദ്ധിക്കുകയല്ലാതെ പ്രത്യേകിച്ച് ശമനമുണ്ടായില്ല. ഇപ്പോൾ പൂർണ്ണമായും കിടപ്പുരോഗിയാണ് ബി.കോം ബിരുദധാരിയായ ഈ യുവാവ്.

publive-image

മുണ്ടൂർ പാലിയേറ്റിവ്‌ കെയറിന്റെ ചികിത്സയാണിപ്പോൾ ആകെയുള്ളത്‌. പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ കംബ്ലിചുങ്കം സ്വദേശിയായ അനീഷിനു കോളേജ്‌ പഠന കാലത്ത്‌ തന്നെ അസുഖ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. 2014 ൽ പാലക്കാട്‌ ഡയബറ്റിക്‌ സെന്ററിൽ നിന്നും HLA B- 27 എന്ന പരിശോധനയിൽ രോഗം തെളിഞ്ഞെങ്കിലും ആശുപത്രി അധികൃതർ വ്യക്തമാക്കി കൊടുത്തിരുന്നില്ല.

ട്യൂട്ടോറിയൽ കോളേജ്‌ അദ്ധ്യാപകൻ, L& T ഫിനാൻസിൽ ഫീൽഡ്‌ ഓഫീസർ, എന്നീ ജോലികൾക്ക്‌ ശേഷം കർണ്ണാടകയിലെ ബലൂഡിയിൽ ഒരു പ്രൈവറ്റ്‌ സ്കൂളിൽ അദ്ധ്യപകനായി ജോലി ചെയ്തു വരികെയാണ് അനീഷിനു രോഗം മൂർച്ഛിച്ചതും അസുഖംഎന്തെന്ന്മനസ്സിലാക്കാൻ കഴിഞ്ഞതും.

അനീഷ്‌ ഇങ്ങനെയൊരു അസുഖ ബാധിതനാണെന്ന് അറിഞ്ഞിട്ടും 2016 ൽ മുണ്ടൂർ സ്വദേശിനിയായ രാധിക ഈ യുവാവിനെ വിവാഹം കഴിക്കാൻ തയ്യാറായി. ഇതോടുകൂടി അനീഷിന്റെ കുടുംബo അനീഷിനെ കൈവിട്ടപോലെയാണ്. രാധികയുടെ വീട്ടുകാർക്കു ഇവരെ താങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളതെങ്കിലും കഴിയുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട്‌.

സ്വന്തമായി വീടോ,സ്ഥലമോ ഇല്ലാത്ത ഇവർ വാടകവീട്ടിലാണ് കഴിയുന്നത്‌.മാസങ്ങളായി വാടക കൊടുക്കാത്തതിനാൽ എപ്പോൾ വേണമെങ്കിലും ഇറക്കിവിട്ടേക്കാം. ആകെയുള്ള ജീവിത മാർഗ്ഗം രാധികയുടെ തയ്യൽ മെഷീൻ മാത്രമാണ്. എല്ലാ സമയവും അനീഷിനെ പരിചരിക്കേണ്ടത് ആവശ്യമായി വരുമ്പോൾ ആ വഴിയും അടയുകയാണ്.

നല്ലൊരു ഡോക്ടറുടെ ചിക്ത്സയാണു ഈ യുവാവിന് പെട്ടന്ന് വേണ്ടത്. കിടക്കാൻ സ്ഥിരമായൊരിടവും ഒരു ജീവിത മാർഗ്ഗവും ഇവർക്ക്‌ അത്യാവശ്യം തന്നെ. നന്മ വറ്റാത്ത സുമനസ്സുകളെ മുന്നിൽ കണ്ട് 'കോങ്ങാട്‌ ജ്യോതിസ്‌ ചാരിറ്റി' പ്രവർത്തകർ അനീഷിനെയും കുടുംബത്തെയും സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.

സഹായിക്കാൻ സന്മനസ്സുള്ളവർ 9846812009 എന്ന നമ്പറിൽബന്ധപ്പെടുക.

ജ്യോതിസ്‌ ചാരിറ്റി കോങ്ങാട്‌ - അക്കൗണ്ട് നമ്പർ.0831101062712 കനറാ ബാങ്ക് കോങ്ങാട് IFSC: CNRB0000831.

Advertisment