Advertisment

ആസ്‌ട്രേലിയന്‍ വേള്‍ഡ് ഓര്‍ക്കസ്ട്ര സെപ്തംബര്‍ 25-ന് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍

New Update

കൊച്ചി:  സംഗീതാസ്വാദകര്‍ക്ക് ഹരം പകരാന്‍ ആസ്‌ട്രേലിയന്‍ വേള്‍ഡ് ഓര്‍ക്കസ്ട്ര ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയിലെത്തുന്നു. ലോകത്തെ മികച്ച ഓര്‍ക്കസ്ട്രയില്‍ നിന്നുള്ള 52 ഓളം സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പരിപാടി സെപ്തംബര്‍ 25ന് വൈകീട്ട് 7 മുതല്‍ 10.30 വരെയാണ് നടക്കുക.

മൊസാര്‍ട്ട്, ബിസെറ്റ്, ബീഥോവന്‍ തുടങ്ങിയവരുടെ സംഗീതം ഉള്‍പ്പെടുത്തിയ പരിപാടിയില്‍ വയലിനിസ്റ്റ് ഡാനിയേല്‍ ഡോഡ്‌സ്, കരോളിന്‍ മേങ്, സുബിന്‍ മേഹ്ത തുടങ്ങിയ പ്രശസ്തര്‍ പങ്കെടുക്കും. സാംസ്‌കാരിക രംഗത്ത് ഇന്ത്യയ്ക്കും ആസ്‌ട്രേലിയയ്ക്കുമിടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പരിപാടിസംഘടിപ്പിക്കുന്നത്.

ഇരുരാജ്യങ്ങളുടെയും സഹകരണത്തോടെ എഡബ്ല്യുഒയുടെ വിദ്യാഭ്യാസ സംഘം തിരുവല്ലയിലെ സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ സന്ദര്‍ശിക്കുകയും, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ശില്‍പശാല സംഘടിപ്പിക്കുകയും ചെയ്യും. 7500 രൂപയും ടാക്‌സും ഉള്‍പ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7593880400 (നിഷാന്ത് നായര്‍) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment