Advertisment

പ്രതിപക്ഷ നേതാവിന്റെ സമരം ദിലീപിന്‍റെ ശത്രുവായ എസ് പി എ വി ജോര്‍ജ്ജിനെ മാത്രം ഫോക്കസ് ചെയ്തെന്ന് വിമര്‍ശനം. ദിലീപിന്‍റെ താല്പര്യങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസ് നീങ്ങരുതെന്ന് പ്രവര്‍ത്തകര്‍ !

author-image
admin
New Update

publive-image

Advertisment

കൊച്ചി:  വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മറൈന്‍ഡ്രൈവില്‍ നടത്തിയ ഉപവാസ സമരത്തിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം.

സംഭവത്തില്‍ സ്ഥല൦ എസ് ഐ ഉള്‍പ്പടെ 4 പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി സബ് ജയിലില്‍ കിടക്കുന്നതിനിടെ നടത്തിയ സമരം ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസ് ഓഫീസറായ എസ് പി എ വി ജോര്‍ജ്ജിനുമാത്രമെതിരായ സമരമായി മാറിയെന്നായിരുന്നു വിമര്‍ശനം.

publive-image

കസ്റ്റഡി മരണത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന്റെ ഫോക്കസ് എ വി ജോര്‍ജ്ജിനെതിരെ മാത്രമായി മാറുന്നതിനെതിരെ കോണ്‍ഗ്രസില്‍ നേരത്തെ മുറുമുറുപ്പുണ്ടായിരുന്നു. ദിലീപിന്‍റെ സുഹൃത്തും നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് വിധേയനുമായ അന്‍വര്‍ സാദത്ത്‌ എം എല്‍ എയാണ് സമരത്തിനും മുന്‍പില്‍ നിന്നത്.

publive-image

ദിലീപിന്‍റെ താല്പര്യങ്ങളായിരുന്നു ഇതിന് പിന്നിലെന്നാണ് തുടക്കം മുതല്‍ വിമര്‍ശനം. ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ എസ് പിയെയും അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിലടപ്പിക്കും എന്ന വാശിയിലാണ് ദിലീപ് അനുകൂലികള്‍. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് നയിക്കുന്ന സമരത്തിന് ചുക്കാന്‍ പിടിക്കുന്നത് സിനിമാ സൗഹൃദങ്ങള്‍ ഏറെയുള്ള അന്‍വര്‍ സാദത്താണ്.

publive-image

തന്നെ ചോദ്യം ചെയ്ത എസ് പിയോട് എം എല്‍ എയ്ക്കുള്ള 'താല്പര്യം' പരസ്യമായ രഹസ്യമാണ്. എം എല്‍ എയ്ക്ക് പിന്നില്‍ ദിലീപാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഇത്തരം കളികള്‍ക്ക് നിന്ന് കൊടുത്തത് ശരിയായില്ലെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിമര്‍ശിക്കുന്നത്.

അതിനാല്‍ തന്നെ സമരത്തിന് പ്രവര്‍ത്തകരുടെ ആവേശവും കുറവായിരുന്നു. അതേസമയം, പ്രതിപക്ഷ നേതാവിന്റെ സമരം സമാപിച്ചു.

publive-image

av george anwar sadat
Advertisment