Advertisment

അശ്ലീല ചാറ്റ്: ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്താലും ഇല്ലെങ്കിലും സഭാ നേതൃത്വം നടപടി സ്വീകരിച്ചേക്കും. പദവി തെറിക്കും !

New Update

കൊച്ചി:  കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്താലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പദവി തെറിയ്ക്കുമെന്ന് സൂചന.

Advertisment

ബിഷപ്പും കന്യാസ്ത്രീയുമായി ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ പരസ്പരം കൈമാറിയതിന്റെ തെളിവ് പോലീസിന് കൈമാറിയ സാഹചര്യത്തിലാണ് നടപടി.

publive-image

കന്യാസ്ത്രീ ഈ അശ്ലീല ചാറ്റില്‍ തന്റെ ഭാഗങ്ങള്‍ എഡിറ്റ്‌ ചെയ്ത് പോലീസില്‍ ഹാജരാക്കിയപ്പോള്‍ ബിഷപ്പ് കന്യാസ്ത്രീയുടെ മറുപടി കൂടിയുള്ള ചാറ്റിന്റെ പൂര്‍ണ്ണരൂപം കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയതായാണ് സൂചന.

publive-image

കേസില്‍ തന്റെ ഭാഗം ന്യായീകരിക്കാനു൦ കന്യാസ്ത്രീയുടെ ഒളിച്ചുകളി വെളിച്ചത്ത് കൊണ്ടുവരാനുമായിരുന്നു കന്യാസ്ത്രീയുടെ മറുപടി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ബിഷപ്പ് പോലീസിന് കൈമാറിയത്.

publive-image

രണ്ടു ഭാഗങ്ങളിലും ലൈംഗിക ചുവയോടെയുള്ള അശ്ലീല സന്ദേശങ്ങളാണ് കൈമാറിയിരിക്കുന്നത്‌. ഇത്തരം 20 സന്ദേശങ്ങളാണ് ഇരുവരും കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തിരുസഭയെ സംബന്ധിച്ച് ബിഷപ്പ് വാഗ്ദാന ലംഘനമാണ് നടത്തിയിരിക്കുന്നത്.

publive-image

അങ്ങനൊരാള്‍ ആത്മീയ ചുമതലയില്‍ തുടരുന്നത് അംഗീകരിക്കാന്‍ സഭാ നേതൃത്വത്തിന് കഴിയില്ല. അതിനാല്‍ തന്നെ ഈ അശ്ലീല സന്ദേശങ്ങളുടെ കോപ്പി ലഭിച്ചാലുടന്‍ ബിഷപ്പിനെ പദവിയില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ലത്തീന്‍ സഭ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

publive-image

കേസിന്റെ മറ്റ്‌ കാര്യങ്ങള്‍ സഭാധികാരികളെ അറിയിച്ചിരുന്ന ഫ്രാങ്കോ കന്യാസ്ത്രീയുമായി നടത്തിയ അശ്ലീല സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ഇവരില്‍ നിന്നും മറച്ചുവയ്ക്കുകയായിരുന്നു.

Advertisment