Advertisment

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സൂചന. ബിഷപ്പിന് അഭിഭാഷകന്റെ സേവനം ഏര്‍പ്പെടുത്തി. പോലീസ് സ്ഥിരീകരണം ഉടനുണ്ടായേക്കും ?

New Update

കൊച്ചി:  കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സൂചന. അറസ്റ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന്‍ ബിഷപ്പിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. എ വിജയഭാനുവിനെ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് വിളിച്ച്വരുത്തി.

Advertisment

publive-image

ബിഷപ്പിന് അദ്ദേഹവുമായി സംസാരിക്കാനുള്ള സാഹചര്യമൊരുക്കി. അഭിഭാഷകന് പ്രതിയുമായി സംസാരിക്കാനുള്ള സാഹചര്യം പോലീസ് നല്‍കുന്നത് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ്.

publive-image

അറസ്റ്റിലായ ശേഷമുള്ള നിയമ നടപടികള്‍ സംബന്ധിച്ച് അഭിഭാഷകനില്‍ നിന്നും നിയമോപദേശം തേടാന്‍ പ്രതിക്ക് അവകാശമുണ്ട്‌. ഈ അവകാശമാണ് ഇന്ന്‍ ഉച്ചയ്ക്ക് ശേഷം ബിഷപ്പ് ഫ്രാങ്കോയ്ക്ക് നല്‍കിയിരിക്കുന്നത്.

publive-image

ഇതോടെ പോലീസ് ഔദ്യോഗികമായി അറസ്റ്റ് വിവരം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയതായ സൂചനകളാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇതുവരെ പോലീസ് ഇക്കാര്യ൦ സ്ഥിരീകരിച്ചിട്ടില്ല.

publive-image

അതേസമയം, ഇന്നലെ ചോദ്യം ചെയ്യല്‍ ഭാഗികമായി പിന്നിട്ട ശേഷം പോലീസ് അറസ്റ്റ് സ്ഥിരീകരിക്കുകയും ബിഷപ്പിന്റെ കസ്റ്റഡിയില്‍ വയ്ക്കുകയുമായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ നഗരത്തിലെ മുന്തിയ ഹോട്ടലില്‍ ബിഷപ്പ് താമസിച്ചത് വരെ പോലീസ് കസ്റ്റഡിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

publive-image

കന്യാസ്ത്രീ പരാതി നല്‍കി എണ്‍പതോളം ദിവസങ്ങള്‍ പൂര്‍ത്തിയാകുംപോഴാണ് കേസില്‍ പ്രതിയായ ബിഷപ്പ് അറസ്റ്റിലാകുന്നത്. ഇന്ത്യയില്‍ ആദ്യമായാണ്‌ ഒരു ബിഷപ്പ് ഏതെങ്കിലും ഒരു കേസില്‍ അകപ്പെട്ട് അറസ്റ്റിലാകുന്നത്.

Advertisment