Advertisment

അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ലന്ന്‍ മുരളീധരന്‍. മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലന്ന്‍ ശ്രീധരന്‍പിള്ള - മാണിയെച്ചൊല്ലി ബിജെപിയില്‍ ഭിന്നത

author-image
admin
New Update

തിരുവനന്തപുരം:  കെ എം മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തതിനെതിരെ ബിജെപിയില്‍ ഭിന്നത. അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ല എന്ന കര്‍ക്കശ നിലപാടിലാണ് വി മുരളീധരന്‍. മാണിയോടുള്ള ബിജെപി നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

എന്നാല്‍ മുരളീധരന്റെ നിലപാടിനെ തള്ളി ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി കൂടിയായ മുതിര്‍ന്ന നേതാവ് പി.എസ് ശ്രീധരന്‍പിള്ള രംഗത്തുവന്നു. എന്‍ഡിഎയില്‍ ആര്‍ക്കും അയിത്തമില്ല. കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ല. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയ്ക്ക് സ്ഥാനമില്ല - ശ്രീധരന്‍പിള്ള പറഞ്ഞു.

ഇക്കാര്യത്തില്‍ മുരളീധരന്റെ അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രണ്ട് മുന്നണികളേയും വേണ്ട എന്ന് കരുതിയാകും മാണി സ്വതന്ത്ര നിലപാട് സ്വീകരിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

എന്‍ഡിഎയുടെ നിലപാട് അംഗീകരിക്കുന്നവര്‍ക്ക് സ്വാഗതം എന്നാണ് കുമ്മനം പറഞ്ഞത്. അപ്പോള്‍ ആദ്യം കെഎം മാണി നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും  കൊലപാതകികളുടെയും അഴിമതിക്കാരുടെയും വരെ വോട്ടുതേടുന്നതില്‍ തെറ്റില്ലെന്നായിരുന്നു മുരളീധരന്‍ ഇന്നലെ പറഞ്ഞത്.

Advertisment