Advertisment

ചെങ്ങന്നൂര്‍ : മാണിയുടെ പിന്തുണ തേടി യുഡിഎഫ് നേതൃത്വം ഒന്നടങ്കം പാലായിലേക്ക്. സംഘത്തിലുള്ളത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഹസനും ചെന്നിത്തലയും

author-image
admin
New Update

 

Advertisment

publive-image

കോട്ടയം:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാന്‍ യു ഡി എഫ് നേതൃത്വം ഒന്നാകെ പാലായില്‍ കെ എം മാണിയുടെ വസതിയിലേക്ക്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവരാണ് അല്‍പ സമയത്തിനുള്ളില്‍ മാണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാലായിലെ അദ്ദേഹത്തിന്റെ വസതിയിലെത്തുക.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപില്‍ മാണിയുടെ പിന്തുണ ഉറപ്പാക്കണമെന്നും യു ഡി എഫിലേക്ക് മാണിയുടെ മടങ്ങി വരവ് തീരുമാനമാക്കണമെന്നുമുള്ള ഹൈക്കമാന്റിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുത്ത് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. കൂടിക്കാഴ്ചയില്‍ യു ഡി എഫ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന അനുഭാവ പൂര്‍വ്വം തന്നെ പരിഗണിക്കും എന്ന മറുപടി മാണി മുന്‍ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയേക്കും.

മാണി പോരുന്നെങ്കില്‍ പോരട്ടെ, ഇനി പോയി ക്ഷണിക്കാനില്ല എന്ന പ്രഖ്യാപിത നിലപാട് തിരുത്തിയാണ് കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ മാണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക കക്ഷികളെ ഒരുമിപ്പിച്ച് നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഹൈക്കമാന്റ് തിരിച്ചറിയുന്നു എന്നതിന് തെളിവാണ് നടപടി.

ഈ പശ്ചാത്തലത്തിലാണ് മാണിയെ ഒപ്പം നിര്‍ത്തിയെ ഒക്കൂ എന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കമാന്റ് കെ പി സി സിക്ക് നല്‍കിയത്.

Advertisment