Advertisment

ചെങ്ങന്നൂരിലേക്ക് വി മുരളീധരനെത്തുക കേന്ദ്രമന്ത്രിയായി. 2 കേന്ദ്രമന്ത്രിമാരെയും 2 എം പിമാരെയും മുന്നില്‍ നിര്‍ത്തി കേരളം പിടിയ്ക്കാന്‍ അമിത്ഷായുടെ പദ്ധതി, രാജഗോപാലിന് പകരക്കാരനായി മുരളീധരനെ പ്രതിഷ്ഠിക്കും !

author-image
admin
New Update

ആലപ്പുഴ:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയുടെ പ്രചരണം നയിക്കാന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെ കേന്ദ്രമന്ത്രിയാക്കിയായിരിക്കും ദേശീയ നേതൃത്വം നിയോഗിക്കുകയെന്ന്‍ സൂചന. പാര്‍ട്ടിയുടെ പുതിയ രാജ്യസഭാംഗങ്ങളുടെ പട്ടികയില്‍ ഇടം നേടിയ മുരളീധരനെ അടുത്ത മാസം തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

Advertisment

ബി ജെ പിയില്‍ നിന്നും നേരത്തെ അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയായി കൊണ്ടുവന്നത് വലിയ പ്രതീക്ഷയോടെയായിരുന്നു. ബി ജെ പിയ്ക്ക് പുറത്തുള്ള വിഭാഗങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന വിധമുള്ള ഒരു സംവിധാനം എന്ന നിലയിലായിരുന്നു സംസ്ഥാന നേതാക്കളെ ഒഴിവാക്കി കണ്ണന്താനത്തെ കേന്ദ്രമന്ത്രിയായി കൊണ്ടുവന്നത്.

publive-image

കേരളത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുകയായിരുന്നു ഇതിലൂടെ ലക്‌ഷ്യം വച്ചതെങ്കിലും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പല പ്രസ്താവനകളും വിവാദമാകുകയും സോഷ്യല്‍ മീഡിയയില്‍ പരിഹാസ പാത്രമാകുകയും ചെയ്തതോടെ ഉദ്ദേശിച്ചതിന് വിപരീത ഫലമാണ് ഉണ്ടായത്. അതിനാലാണ് പാര്‍ട്ടിയ്ക്കും പുറത്തും സര്‍വ്വ സമ്മതനും പക്വമതിയുമായ നേതാവെന്ന നിലയില്‍ വി മുരളീധരനെ രാജ്യസഭാംഗമാക്കാന്‍ തീരുമാനിച്ചത്.

ഇതോടെ സംസ്ഥാനത്ത് ബി ജെ പിയ്ക്ക് കളമൊരുക്കാന്‍ ശക്തമായ നേതൃനിര റെഡിയായി. നിലവില്‍ ഒരു കേന്ദ്ര മന്ത്രിയും രണ്ടു രാജ്യസഭാംഗങ്ങളും എന്നതാണ് ഇനി രണ്ട് കേന്ദ്രമന്ത്രിമാരും 2 രാജ്യസഭാംഗങ്ങളും എന്ന നിലയിലേക്ക് ഉയരാന്‍ പോകുന്നത്. കണ്ണന്താനത്തിന് പുറമേ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറുമാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങള്‍. അക്കൂട്ടത്തില്‍ വി മുരളീധരന്‍ കൂടി എത്തിയിരിക്കുകയാണ്.

സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കിയതും വലിയ പ്രതീക്ഷയോടെ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വവും വേണ്ടത്ര ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ലഭ്യമായ രാജ്യസഭാ പദവികളിലൊക്കെ ഒര്‍ജിനല്‍ ബി ജെ പി നേതാക്കളെ തഴഞ്ഞ് ഇടയ്ക്ക് വലിഞ്ഞുകയറി വന്നവരെ നിരന്തരം പ്രതിഷ്ഠിക്കുന്നതും സംസ്ഥാന ഘടകത്തിന്റെ കടുത്ത പ്രതിഷേധം വരുത്തി വച്ചിരുന്നു.

publive-image

ഒടുവില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാംഗമാക്കുന്നുവെന്ന വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം വിടുന്ന സ്ഥിതിയെത്തിയിരുന്നു. അതിനിടയിലാണ് വി മുരളീധരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ദേശീയ നേതൃത്വം തിരുത്തിയിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് മുരളീധരനെത്തുക കേന്ദ്രമന്ത്രിയായിട്ടായിരിക്കും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇപ്പം അല്‍ഫോന്‍സ്‌ കണ്ണന്താനവും ചെങ്ങന്നൂരില്‍ തമ്പടിക്കും.

സംസ്ഥാനത്ത് ബി ജെ പി നേതാക്കളില്‍ ഏറ്റവും സ്വീകാര്യതയുള്ള നേതാവായി പരിഗണിക്കപ്പെടുന്നത് വി മുരളീധരനെയാണ്. ദേശീയ നിര്‍വാഹക സമിതി അംഗമായ മുരളീധരനെ നേതൃത്വം പാര്‍ട്ടിയുടെ ദേശീയ നേതൃനിരയിലേക്ക് പരിഗണിക്കപ്പെടുന്ന ദക്ഷിണേന്ത്യന്‍ നേതാക്കളില്‍ പ്രമുഖനാണ്.

മുരളീധരനെ സംബന്ധിച്ചും ഭാരിച്ച ദൗത്യമാണ് പാര്‍ട്ടി അദ്ദേഹത്തില്‍ എല്പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുഖമായി മാറാന്‍ അദ്ദേഹത്തിന് കഴിയണം. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിലുള്ള പ്രതീക്ഷ ബി ജെ പിയ്ക്ക് നശിച്ചു. ഈ അവസ്ഥയില്‍ ഓ രാജഗോപാലിന് പിന്‍ഗാമിയായി മുരളീധരന്‍ മാറണം. അതാണ്‌ ദേശീയ നേതൃത്വവും ഉദ്ദേശിക്കുന്നത്.

chengannur byelection
Advertisment