Advertisment

ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജ്ജിന്റെ വിമതനീക്കവും കോണ്‍ഗ്രസ് പരിഹരിക്കും. ശോഭനയുടെ പിന്തുണയും വിജയകുമാറിന്

New Update

ആലപ്പുഴ:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി വിജയകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് മുന്‍ എം എല്‍ എ ശോഭനാ ജോര്‍ജ്ജിന്റെ വിമത ഭീഷണിയും ചര്‍ച്ചകളിലൂടെ പരിഗണിച്ചതായി സൂചന.

Advertisment

കഴിഞ്ഞതവണ ശോഭനയുടെ വിമത സ്ഥാനാര്‍ഥിത്വമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥിന്റെ പരാജയത്തിന് പ്രധാന കാരണമായതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇത്തവണ മണ്ഡലത്തില്‍ നിന്നും വിമത നീക്കം ഉണ്ടാകാതിരിക്കാന്‍ കരുതലോടെയാണ് കോണ്‍ഗ്രസ് നീക്കം.

publive-image

ശോഭനാ ജോര്‍ജ്ജിന് മാന്യമായി കോണ്‍ഗ്രസിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കാമെന്നു നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം കെ പി സി സി നിര്‍വ്വാഹക സമിതിയില്‍ ശോഭനാ ജോര്‍ജ്ജിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

കഴിഞ്ഞ തവണ റിബലായി മത്സരിച്ച് നാലായിരത്തോളം വോട്ടുകളാണ് ശോഭനാ ജോര്‍ജ്ജ് നേടിയത്. ചില സമുദായ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ അന്ന് ശോഭനയ്ക്ക് കഴിഞ്ഞിരുന്നു.

വിമത നീക്കം ഇല്ലാതെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയം ഉറപ്പാണെന്നാണ് യു ഡി എഫിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണ പാര്‍ട്ടിയിലെ അനൈക്യവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണമായിരുന്നു. എന്നാല്‍ ഇത്തവണ അത്തരം വിമത നീക്കങ്ങള്‍ ഇല്ലെന്നതാണ് കോണ്‍ഗ്രസിന് ആശ്വാസം പകരുന്നത്.

 

chengannur byelection
Advertisment