Advertisment

ചെങ്ങന്നൂരില്‍ വിജയകുമാറിനായി കോണ്‍ഗ്രസിന്റെ പുതിയ താരോദയമായ ഡി കെ ശിവകുമാര്‍ നാളെയെത്തും ! ശിവകുമാറിറങ്ങിയാല്‍ വിജയം ഉറപ്പെന്ന് പ്രവര്‍ത്തകര്‍ !

author-image
admin
New Update

publive-image

Advertisment

ചെങ്ങന്നൂര്‍:  കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പുതിയ താരോദയമായ കര്‍ണ്ണാടകയിലെ തീപ്പൊരി നേതാവ് ഡി കെ ശിവകുമാര്‍ നാളെ ചെങ്ങന്നൂരിലെത്തു0. ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശ ദിവസമായ നാളെ മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ശിവകുമാര്‍ പ്രസംഗിക്കും. പ്രചരണത്തിന്റെ സമാപന സമ്മേളനത്തിലും ശിവകുമാര്‍ താരപ്രചാരകനായുണ്ടാകു0.

publive-image

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് നിര്‍ണ്ണായകമായിരുന്ന സര്‍ക്കാര്‍ രൂപീകരണത്തില്‍ പാര്‍ട്ടിയുടെ ചാണക്യ തന്ത്രങ്ങള്‍ക്ക് രൂപം നല്കിയതും രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചതും ഡി കെ ശിവകുമാര്‍ ആയിരുന്നു.

publive-image

അമിത് ഷായും യെദ്യൂരപ്പയും ചേര്‍ന്ന് കോണ്‍ഗ്രസ് - ജെ ഡി എസ് എംഎല്‍എമാരെ ചാക്കിട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തിയ നീക്കങ്ങളെ പ്രതിരോധിച്ച് തോല്‍പ്പിച്ചത് ശിവകുമാര്‍ ഒരുക്കിയ തന്ത്രപരമായ നീക്കങ്ങളായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമകാലിക തന്ത്രജ്ഞനായ അമിത് ഷായെ ഒതുക്കിയ മല്ലനായ പോരാളിയായാണ്‌ ശിവകുമാര്‍ അറിയപ്പെടുന്നത്.

publive-image

നേരത്തെ മഹാരാഷ്ട്രയില്‍ വിലാസ് റാവു ദേശ്മുഖിന്റെ സര്‍ക്കാര്‍ രൂപീകരണ സമയത്തും മോഡിയും - അമിത് ഷായും ഒന്നിച്ചു കളിച്ച ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ ഒരുക്കിയത് ശിവകുമാര്‍ ആയിരുന്നു.

ശിവകുമാര്‍ കളത്തിലിറങ്ങിയാല്‍ വിജയം ഉറപ്പെന്നതാണ് കോണ്‍ഗ്രസിലെ പുതിയ മുദ്രാവാക്യം !publive-image

 

chengannur byelection
Advertisment