Advertisment

ചെങ്ങന്നൂർ യുഡിഎഫ് പരാജയം ചോദിച്ച് വാങ്ങിയത്: യൂത്ത്ഫ്രണ്ട് (എം)

author-image
admin
New Update

കോട്ടയം:  ഉമ്മൻ ചാണ്ടിയുടെയും, KM മാണിയുടെയും, കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്ത്വത്തിൽ കർഷകർക്കും, നിർധനരായ രോഗികൾക്കും, അർഹരായവർക്കുള്ള പെൻഷനുകളും വിതരണം ചെയ്ത് കൊണ്ട് കേരളത്തിൽ ജനകീയ ഭരണം നടത്തിയ സർക്കാരിനെ തകിടം മറിക്കാനായി കോൺഗ്രസിലെ ചില ഉന്നതർ രാഷ്ട്രിയ പ്രതിയോഗികളും ആയി ചേർന്ന് നടത്തിയ ഗൂഡാ ലോചനയുടെ ഫലമായി പിണറായിയെ കേരള മുഖ്യമന്ത്രിയാക്കിയവരാണ് ചെങ്ങന്നുർ പരാജയത്തിന്റെ മുഖ്യ പ്രതികൾ എന്ന്‍ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ.

Advertisment

publive-image

മദ്യ നയത്തിന്റെ പേരിലും, മെത്രാൻ കായലിന്റെ പേരിലും, ബാർ കോഴ ആരോപണത്തിന്റെ പേരിലും, UDF ന്റെ ഭാഗമായിരുന്നവർ ഇരിക്കുന്ന കമ്പ് മുറിക്കുക എന്ന ലക്ഷ്യത്തോടെ UDF യോഗത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ തയാറകതെ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് ആദർശ പരിവേഷം അണിയാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളെ നിലക്ക് നിർത്താനാണ് യൂത്ത് കോൺഗ്രസ് -KSU നേതാക്കൾ ശ്രമിക്കേണ്ടത് എന്നും  ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് പരാജയം KM മാണിയുടെ തലയിൽ കെട്ടിവച്ച് പബ്ലിസിറ്റിക്ക് ശ്രമിക്കാതെ ഇടതു സർക്കാരിന്റെ ഭരണപരചയത്തിനും, കോൺഗ്രസിലെ ഗ്രൂപ്പ് പോരിനുമെതിരെ യൂത്ത് കോൺഗ്രസും KSU വും പ്രതികരിക്കാൻ തയാറാക്കണം എന്നും, സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ജുൺ 5 പരിസ്ഥിതി ദിനത്തിൽ 9.30 Am ന് കോട്ടയം കോടിമതയിൽ യൂത്ത്ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നടിലും സൗജന്യ വിതരണവും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി.ഉദ്ഘാടനം ചെയ്യും.

തുടർന്ന് 11 AM ന് കേരളാ കോൺഗ്രസ് സംസ്ഥന കമ്മറ്റി ഓഫീസിൽ യൂത്ത് പ്രണ്ട് സംസ്ഥാന കമ്മറ്റി യോഗവും ചേരും എന്നും യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Advertisment