Advertisment

പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമാണിത് - സജി ചെറിയാന്‍

author-image
admin
New Update

ചെങ്ങന്നൂര്‍:  കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുവെന്ന് സജി ചെറിയാന്‍. ഇത് ഒരു വ്യക്തിയുടെ വ്യക്തിപരമായ വിജയമല്ല.

publive-image

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാറിന് മാത്രമേ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും നാട്ടിലെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനും കഴിയൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമാണിത്. തന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി.

chengannur byelection
Advertisment