Advertisment

വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് ഉമ്മന്‍ചാണ്ടിയും ആന്റണിയുമടക്കം 5 പേരുടെ ലിസ്റ്റ് കെപിസിസി എഐസിസിയ്ക്ക് കൈമാറി !

author-image
admin
New Update

ഡല്‍ഹി:  ഹൈക്കമാന്റിന്റെ നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്കുള്ള കെ പി സി സിയുടെ നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചു. അഞ്ച് നേതാക്കളുടെ പേരാണ് കെ പി സി സി ഹൈക്കമാന്റിന് നല്‍കിയിരിക്കുന്നത്.

Advertisment

ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ്‌ എന്നിവരുടെ പേരുകളാണ് കെ പി സി സി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് സൂചന.

publive-image

എ ഐ സി സി നല്‍കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തയാറാക്കിയതാണ് ലിസ്റ്റ്. അഞ്ച് പേരെ നിര്‍ദ്ദേശിക്കാനായിരുന്നു ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നത്. അഞ്ച് തവണയെങ്കിലും പാര്‍ലമെന്റ് / അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചവരും സീനിയര്‍ നേതാക്കളുമായിരിക്കണം പരിഗണിക്കപ്പെടേണ്ടതെന്ന നിര്‍ദ്ദേശവും എ ഐ സി സി നല്‍കിയിരുന്നു.

ഇതില്‍ നിന്നുള്ള പേരുകളായിരിക്കും വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് പരിഗണിക്കുക. ഇതില്‍ ഉള്‍പ്പെടാത്ത പേരുകളും എ ഐ സി സിയുടെ പരിഗണനയില്‍ വരാം. ശശി തരൂര്‍ എം പി, കെ മുരളീധരന്‍ എന്നീ പേരുകള്‍ ഉദാഹരണം.

സ്ഥാനം കിട്ടിയില്ലെങ്കിലും ഈ ലിസ്റ്റില്‍ കയരിക്കൂടാനും നേതാക്കളുടെ മത്സരമുണ്ടായിരുന്നു. വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ ലിസ്റ്റില്‍ കയറിക്കൂടാന്‍ തീവ്രശ്രമം നടത്തിയിരുന്നു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാളിപ്പോയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയ കെ സി വേണുഗോപാലിനോട് ഹൈക്കമാന്റിന് ഇപ്പോള്‍ പഴയ താല്പര്യമില്ല.

ഇതോടെ വേണുഗോപാല്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാരിന്റെ പ്രതിശ്ചായ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സതീശനോട് പാര്‍ട്ടിക്ക് പൊതുവേ അതൃപ്തിയുണ്ട്.

Advertisment