Advertisment

നീതിക്ക് വേണ്ടി പ്രതികരിക്കാൻ ഇനി ഭയമില്ല: ഡോ. കഫീൽ ഖാൻ

author-image
admin
New Update

പെരിന്തൽമണ്ണ:  ഇരുളടഞ്ഞ ജയിൽ ജീവിതത്തിന്റെ നെമ്പരപ്പെടുത്ത ഓർമകൾ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഇനിയും മുന്നോട്ടു പോവുമെന്ന് ഡോ. കഫീൽ അഹമ്മദ് ഖാൻ.

Advertisment

ഖോരാക്പൂരിലെ അമ്മമാർക്ക് കുട്ടികളെ നഷ്ടപ്പെടാനുള്ള കാരണം സർക്കാറിന്റെ പിടിപ്പുകേടുമൂലമാണെന്നും എന്നാൽ അധികൃതരും സഹ ഡോക്ടർമാരും തന്നെ കേസിൽ കുടുക്കുകയായിരുന്നുന്നെന്നും അദ്ദേഹം പറഞ്ഞു.

publive-image

ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡോ. കഫീൽ ഖാൻ. ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇന്ത്യയിലെ വിവിധ ജയിലുകളിൽ ധാരാളം ആളുകൾ കഴിയുന്നുണ്ട്. അവരുടെ നീതിക്ക് വേണ്ടി കൂടി ശബ്ദിക്കാൻ നമുക്ക് സാധ്യമാവേണ്ടതുണ്ട്.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എനിക്ക് ഇനി ആരേയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. അൽ ജാമിഅ ഡിഗ്രി വിഭാഗം ഡെപ്യൂട്ടി റെക്ടർ കെ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

യുനൈറ്റഡ് എഗെൻസ്റ്റ് ഹേറ്റ് കൺവീനർ ഡോ. നദീം ഖാൻ, എ.പി. ശംസീർ, നിയാസ് വേളം തുടങ്ങിയവർ സംസാരിച്ചു. ഡോ. കഫീൽ ഖാനുള്ള അൽ ജാമിഅ യുടെ ഉപഹാരം പി ജി വിഭാഗം ഡെപ്യൂട്ടി റെക്ടർ ഇല്ല്യാസ് മൗലവിയും ഡോ. നീദം ഖാനുള്ളത് കെ.അബ്ദുൽ കരീമും നൽകി.

പരിചയെപ്പൊടാനും സെൽഫിയെടുക്കാനും ഒപ്പം കൂടിയവരെ കൂടി സന്തോഷിപ്പിച്ച് അൽ ജാമിഅ വിദ്യാർഥികൾ നൽകിയ സ്നേഹവായ്പുകൾക്ക് നന്ദിയും പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

Advertisment