Advertisment

അശ്വതി ജ്വാലയ്ക്കെതിരെയുള്ള അന്വേഷണം ജനാധിപത്യത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നത്. ആ പരാതിയ്ക്ക് പിന്നിലെ പ്രേരണ എന്തെന്ന് അന്വേഷിക്കട്ടെ !

New Update

publive-image

Advertisment

എഡിറ്റോറിയല്‍  / വിദേശത്തു നിന്നും ഇവിടെയെത്തി ഭാര്യയെ  നഷ്ടപ്പെട്ട  ഭര്‍ത്താവിന്റെയും സഹോദരിയെ നഷ്ടപ്പെട്ട ഒരു യുവതിയുടെയും അഭ്യര്‍ത്ഥന സ്വീകരിച്ച് സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പൊതുപ്രവര്‍ത്തകയാണ് അശ്വതി ജ്വാല.

ഇന്നോളം അറിവായിട്ടുള്ളതില്‍ നിന്നും നമ്മുടെ നാട്ടില്‍ മാതൃകാപരമായ സേവനം നടത്തുന്ന പൊതുപ്രവര്‍ത്തകയാണ് അശ്വതി.

വിദേശത്ത് നിന്നെത്തിയ മൂന്ന്‍ പൌരന്മാര്‍ക്ക് നമ്മുടെ നാട്ടില്‍ വച്ച് സംഭവിച്ച ഒരത്യാഹിതത്തില്‍ അവരെ സഹായിക്കേണ്ടത് ആതിഥ്യമര്യാദയുടെ ഭാഗം കൂടിയായിരുന്നു.

അങ്ങനുള്ള പ്രവര്‍ത്തിയെ സംശയത്തിന്റെ നിഴലിലാക്കുന്ന വിധത്തിലുള്ള ചില ഇടപെടലുകള്‍ അശ്വതിയുടെയും അവര്‍ നയിക്കുന്ന ജ്വാല ഫൌണ്ടേഷന്റെയും നേര്‍ക്കുണ്ടാകുന്നു എന്ന ആരോപണം അതീവ ഗൌരവതരമാണ്.

publive-image

ജനാധിപത്യം അതിന്റെ സമ്പൂര്‍ണ്ണ സൗന്ദര്യങ്ങളോടെയും നിലനില്‍ക്കുന്നു എന്നഭിമാനിക്കുന്ന ഒരു നാട്ടില്‍ സര്‍ക്കാരിന് ഹിതകരമല്ലാത്ത വിധം പ്രവര്‍ത്തിച്ചുവെന്ന ഒറ്റക്കാരണത്താല്‍ മാതൃകാപരമായ പൊതുപ്രവര്‍ത്തനം നടത്തുന്ന ഒരു സ്ത്രീയ്ക്കെതിരെയുള്ള ഇത്തരം നടപടികള്‍ തീര്‍ത്തും അപമാനകരമാണ്.

തലസ്ഥാനത്ത് തെരുവില്‍ അലയുന്ന ആലംബഹീനര്‍ക്ക് ഭക്ഷണവും സ്നേഹവും വിളമ്പുന്നതാണ് ജ്വാല ഫൌണ്ടേഷന്‍റെ പ്രവര്‍ത്തനം. നൂറോളം പേര്‍ക്ക് ഇങ്ങനെ ദിവസവും ഭക്ഷണം എത്തിച്ചു നല്‍കുന്നത് ജ്വാല ഫൌണ്ടേഷന്‍ ആണ്.

publive-image

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഒരു സ്ത്രീ അവരുടെ 3 മക്കളെയും പോറ്റി വളര്‍ത്താന്‍ വീട്ടു ജോലി ചെയ്തും തട്ടുകട നടത്തിയുമാണ് വരുമാന മാര്‍ഗ്ഗം കണ്ടെത്തിയത്.

മക്കളെ പഠിപ്പിച്ച് അവരെക്കൊണ്ട് സാധ്യമാകും വിധം വിദ്യാഭ്യാസം നല്‍കി. അവരിന്നു മാന്യമായ ജീവിത മാര്‍ഗ്ഗങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു.

ഇപ്പോള്‍ മുട്ടുത്തറ പൊന്നറ നഗറില്‍ തട്ടുകട നടത്തുന്ന അവരുടെ രണ്ടാമത്തെ മകളാണ് അശ്വതി. ഈ തട്ടുകടയില്‍ നിന്നുള്ള വരുമാനവും അശരണര്‍ക്ക് ഭക്ഷണം എത്തിക്കാനായി വിനിയോഗിക്കുകയാണ് ചെയ്യുന്നത്.

അങ്ങനുള്ള ഒരു കുടുംബത്തിന് നേര്‍ക്കാണ് അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

publive-image

ബക്കറ്റിലും അല്ലാതെയും  പണപ്പിരിവ് നടത്തി കള്ളക്കണക്കുണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തനവും കൊലക്കേസ് പ്രതികള്‍ക്ക് സംരക്ഷണവും നല്‍കുന്ന രാഷ്ട്രീയക്കാര്‍ക്ക് ആര്‍ക്കെതിരെയും ഉണ്ടാകാത്ത പരാതിയാണ് അശ്വതി ജ്വാലയ്ക്കെതിരെ ഉണ്ടായത്.

കൊല്ലപ്പെട്ട വിദേശ വനിത ലിഗയെ കണ്ടെത്താനും അവരുടെ കൊലയാളികളെ കണ്ടെത്താനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. ആ പരാതിക്കെതിരെയാണ് ആദ്യം അന്വേഷണം വേണ്ടത്.

publive-image

അയാളുടെ പരാതിയ്ക്ക് പിന്നിലെ പ്രേരണയെന്തെന്ന്‍ കണ്ടെത്തണം. സമൂഹത്തിലെ നന്മമരങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവരാരെന്ന് കണ്ടെത്തണം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യങ്ങളില്ലെങ്കില്‍ അക്കാര്യമാണ് ആദ്യം അന്വേഷിക്കേണ്ടത്.

Advertisment