Advertisment

ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സത്യപ്രതിജ്ഞ അടുത്തയാഴ്ച

New Update

തിരുവനന്തപുരം:  ബന്ധു നിയമനത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട മുതിര്‍ന്ന സി പി എം നേതാവ് ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്കെന്നു സൂചന. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ജയരാജന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

വെള്ളിയാഴ്ച ചേരുന്ന സി പി എം സെക്രട്ടറിയേറ്റ് ജയരാജനെ തിരിച്ചെടുക്കാന്‍ അനുമതി നല്‍കും. തിങ്കളാഴ്ച കൂടുന്ന ഇടതുമുന്നണി യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കും. ഇതോടെ ജയരാജന്റെ മടങ്ങിവരവിന് കളമൊരുങ്ങും.

ഭാര്യാസഹോദരിയായ പി കെ ശ്രീമതി എം പിയുടെ മകന് ജയരാജന്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന വ്യാവസായിക വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ മേധാവിയായി നിശ്ചയിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളായിരുന്നു ജയരാജന്റെ രാജിയിലേക്ക് വഴി തിരിച്ചത്.

ep jayarajan
Advertisment