Advertisment

എറണാകുളം - അങ്കമാലി രൂപതാ പാസ്റ്ററല്‍ കൌണ്‍സിലില്‍ നിന്ന് ആത്മീയ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വെട്ടിനിരത്തി, കാനോന്‍ നിയമങ്ങള്‍ ലംഘിച്ച 50 തോളം സഭാ വിരുദ്ധര്‍ സമിതിയില്‍ ഇടംനേടിയെന്ന്‍ ആക്ഷേപം !

New Update

കൊച്ചി:  എറണാകുളം - അങ്കമാലി അതിരൂപതയിലെ പാസ്റ്ററല്‍ കൌണ്‍സില്‍ വിളിച്ചു ചേര്‍ത്തത് ഔദ്യോഗിക പക്ഷാനുകൂലികളായ മുപ്പതോളം അംഗങ്ങളെ വെട്ടിനിരത്തിയെന്ന്‍ ആരോപണ൦. അതിരൂപതയിലെ ആത്മീയ സംഘടനകളുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്ന മുപ്പതോളം പേരെയാണ് ഒഴിവാക്കിയത്.

Advertisment

വിമത വിഭാഗത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പ്രാപ്തരായ ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, കെ സി ബി സി പ്രൊ - ലൈഫ് കമ്മീഷന്‍ സംസ്ഥാന ഭാരവാഹി സാബു ജോസ്, ഇരുപക്ഷത്തും ചേരാതെ നില്‍ക്കുന്ന ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം ഉള്‍പ്പെടെയുള്ള ആത്മീയ സംഘടനകളിലെ ദേശീയ, അന്തര്‍ദേശീയ, സംസ്ഥാന ഭാരവാഹികളെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി.

publive-image

അതേസമയം സഭാ സംഘടനകളില്‍ സജീവമല്ലായിരുന്നെങ്കിലും വിമത നീക്കങ്ങള്‍ക്ക്‌ പിന്തുണയുമായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നതിന്റെ പേരില്‍ രണ്ടു പേരെ പാസ്റ്ററല്‍ കൌണ്‍സിലില്‍ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവസാന നിമിഷം ഇവരുടെ പേര് വെട്ടിയതിനെച്ചൊല്ലി വിമത വിഭാഗത്ത് അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്.

വിമത വിഭാഗത്തിലെ പ്രമുഖരായ ഷൈജു, റിജു എന്നിവരെ ഒഴിവാക്കിയതിനെതിരെയാണ് വിമതര്‍ക്കിടയില്‍ നിന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.

ചുരുക്കത്തില്‍ വിമത വിഭാഗത്തിന് ഭൂരിപക്ഷം ലഭിക്കുന്ന വിധമാണ് പാസ്റ്ററല്‍ കൌണ്‍സില്‍ പുനസംഘടിപ്പിച്ചത്. കാനോന്‍ നിയമപ്രകാരം സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അമ്പതോളം പേര്‍ ഈ സമിതിയില്‍ ഇടംനേടിയിട്ടുണ്ടെന്നതാണ് പ്രത്യേകത. എന്നാല്‍ സഭാ ചട്ട പ്രകാരം പാസ്റ്ററല്‍ കൌണ്‍സിലുകള്‍ ഉപദേശക സമിതിയില്‍ മാത്രമാണ്.

ഈ സമിതിയുടെ എന്ത് ഉപദേശങ്ങളുടെയും അന്തിമ തീരുമാനം അധ്യക്ഷനായ രൂപതാ മെത്രാന്റെത് മാത്രമാണ്. എന്നാല്‍ പാസ്റ്ററല്‍ കൌണ്‍സിലില്‍ സഭാ വിരുദ്ധര്‍ കടന്നുകൂടിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കര്‍ദ്ദിനാളിനെ സമീപിക്കാനൊരുങ്ങുകയാണ്.

alanchery
Advertisment