Advertisment

കേരളത്തിലെ പ്രളയ ബാധിതരോട് മുഖം തിരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ

New Update

കേരളം കണ്ടതിൽ വച്ച് മഹാദുരന്തം, ശക്തമായ മഴയിലും, പ്രളയത്തിലും സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിലും നിരവധി ജീവനുകൾ നഷ്ടമാകുന്ന അവസരത്തിലും, ബി ബി സി, സി എൻ എൻ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തകളോട് മുഖം തിരിച്ച് നിൽക്കുന്നു.

Advertisment

publive-image

തായ്ലൻഡിൽ വിദ്യാർത്ഥികളും കോച്ചുമടക്കം ഗുഹയിൽ കുടുങ്ങിയ വാർത്ത ലോക ശ്രദ്ധ നേടുകയും, വിദഗ്ദ്ധ റെസ്ക്യൂ ടീമിന് അവിടെയെത്തി രക്ഷിക്കാനും ഇടയായ സാഹചര്യം വിലയിരുത്തുമ്പോൾ, കേരളത്തിലെ സ്ഥിതിഗതികൾ അതിലും അപകടകരമാം വിധം വളർന്നു വന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ്.

publive-image

ദേശീയ മാധ്യമങ്ങളും, അന്താരാഷ്ട്ര മാധ്യമങ്ങും കൂടുതൽ ശ്രദ്ധ ചെലുത്തി ,കഴിയുന്നത്ര ആളുകളിൽ കൂടുതൽ സഹായം എത്തിക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിനാവശ്യമായി ജനങ്ങൾ തങ്ങളാൽ കഴിയുന്ന പോലെ വാർത്തകളും സഹായ അഭ്യർത്ഥനകളും പങ്കുവെച്ച് ,ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ടിയിരിന്നു.

publive-image

മാധ്യമശ്രദ്ധ കൊണ്ടുവന്ന, വൈദ്യ സഹായവും, ഭക്ഷണ സഹായവും, സേനകളുടെയും, വിവിധ സന്നദ്ധ സംഘടനകളുടെ സേവനവും എത്തിക്കാൻ, വ്യക്തികളും, സർക്കാരും, മറ്റ് പ്രമുഖ വ്യക്തികളും ശ്രമിക്കണം.

publive-image

വിലപ്പെട്ട ഒരു ജീവനെങ്കിലും രക്ഷിക്കാൻ നമ്മളുടെ വാർത്തകൾക്കോ, സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന വിവരങ്ങൾക്കോ സാധിക്കുന്നെങ്കിൽ അത് വലിയ അനുഗ്രഹമായിരിക്കും.

publive-image

Advertisment