Advertisment

3 മന്ത്രിമാരും ഒരു മുന്‍ മന്ത്രിയും ഉണ്ടായിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ആലപ്പുഴയിലെ ദുരിതബാധിതര്‍ !

New Update

ആലപ്പുഴ:  പ്രകൃതിക്ഷോഭം മൂലം ദിവസങ്ങളായി വെള്ളത്തിനടിയില്‍ കഴിയുന്ന കുട്ടനാട് ഉള്‍പ്പെടെയുള്ള ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം ശക്തം. ഇന്ന് കേന്ദ്രമന്ത്രി പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

Advertisment

മൂന്ന്‍ മന്ത്രിമാരും ഒരു മുന്‍മന്ത്രിയുമുള്ള ജില്ലയാണ് ആലപ്പുഴ. മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന്റെ നാടും ജില്ലയില്‍ തന്നെ. എന്നിട്ടും ഒരാളും തിരിഞ്ഞുനോക്കിയില്ലെന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം.

publive-image

മന്ത്രിമാരായ തോമസ്‌ ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരും മുന്‍ മന്ത്രി തോമസ്‌ ചാണ്ടിയും ആലപ്പുഴ ജില്ലക്കാരാണ്. വെള്ളപ്പൊക്കം മൂലം എത്തിപ്പെടാന്‍ പറ്റാത്തതിനാലാണ് പോകാതിരുന്നതെന്നാണ് തോമസ്‌ ചാണ്ടിയുടെ വിശദീകരണം.

അതേസമയം, തന്റെ മൂന്ന്‍ ബോട്ടുകളില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുകൊടുത്തെന്നും അദ്ദേഹം പറയുന്നു.

മന്ത്രി തോമസ്‌ ഐസക് ചികിത്സയിലാണ്. മന്ത്രി പി തിലോത്തമന്‍ കഴിഞ്ഞ ദിവസം ഒരു ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചതായും പറയുന്നു. മന്ത്രി സുധാകരന്‍ ഇന്ന് കേന്ദ്രമന്ത്രിക്കൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു.

Advertisment