Advertisment

പ്രളയ കെടുതിയില്‍ ജനങള്‍ക്ക് സഹായമേകാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രളയ കെടുതിയുമായി ബന്ധപ്പെട്ടു ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ ക്ക് സഹായം നല്‍കുന്നതിനായി പ്രതി പക്ഷ നേതാവിന്റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

publive-image

0471-2318330, 9895179151,9400209955,9847530352,8848515182 എന്നീ നമ്പറില്‍ വിളിച്ചാല്‍ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ അപ്പപ്പോള്‍ തന്നെ അധികൃതരെ അറിയിച്ചു പരിഹാരം ഉറപ്പു വരുത്താന്‍ ശ്രമിക്കുമെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

publive-image

പ്രതിപക്ഷ നേതാവ് ഇന്ന് രാവിലെ മലപ്പുറത്തെ ദുരിത ബാധിതപ്രദേശങ്ങളായ കരുവാരകുണ്ട്, നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഇന്ന് കോഴിക്കോട്ടെയും വയനാടിലെയും എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

publive-image

രക്ഷാ പ്രവർത്തനത്തിന്റെ ചുമതല അടിയന്തിരമായ സേനയെ ഏൽപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

publive-image

രാഹുൽഗാന്ധിമായി രമേശ്‌ ചെന്നിത്തല ഫോണിൽ സംസാരിച്ചു. കേരളത്തിലെ പ്രളയക്കുതി മൂലമുള്ള അതീവ ഗുരുതര സാഹചര്യം രാഹുൽ ഗാന്ധിയെ ധരിപ്പിച്ചു. കേന്ദ്രത്തിൽ നിന്നും പരമാവതി സഹായം ലഭ്യമാക്കാൻ ഇടപെടണമെന്നു അദ്ദേനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment